Local News

ജയിലിൽ നിന്നിറങ്ങി നാലാം നാൾ മോഷണം മൂന്നാം നാൾ പിടിയിൽ

പെരുമണ്ണ സ്വദേശിയുടെ വീട്ട്മുറ്റത് നിർത്തിയിട്ടിരുന്ന സ്‌കൂട്ടർ മോഷ്ടിച്ച കല്ലായി പള്ളിക്കണ്ടി സ്വദേശി കോയതൊടുകയിൽ വീട്ടിൽ ഇൻസുദ്ധീനെ (24 ) കോഴിക്കോട് ആന്റി നാർകോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ പ്രകാശൻ പടന്നായിലിന്റെ നേതൃതത്തിലുള്ള ഡിസ്ട്രിക്റ്റ് ആന്റി നാർകോട്ടിക് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്‌സും (ഡാൻസഫ്) എസ് ഐ ധനഞ്ജയദാസിന്റെ നേതൃതത്തിലുള്ള പന്തീരാങ്കാവ് പോലീസും ചേർന്ന് പിടികൂടി.പിടിയിലായ ഇൻസുദ്ധീന് നിരവധി വാഹന മോഷണ, ഭവനഭേദന, റോബറി കേസുകൾ നിലവിലുണ്ട്. വാഹന മോഷണത്തിന് ഒന്നര വർഷം ശിക്ഷ അനുഭവിച് ജയിലിൽ നിന്ന് പുറത്തിറങ്ങി നാലുദിവസം തികയും മുൻപാണ് ഇയാൾ പെരുമണ്ണ സ്വദേശിയുടെ വാഹനം മോഷ്ടിച്ചത്. ലഹരികടിമയായ ഇയാൾ ലഹരിമരുന്നിന് പണം കണ്ടെത്തുന്നതിനാണ് മോഷണം തിരഞ്ഞെടുത്തത്. എന്നാൽ നിരവധി സി.സി.ടി.വി ദൃശ്യങ്ങളുടെയും, സമാന കുറ്റകൃത്യം ചെയ്തവരെയും പരിശോധിക്കുകയും ചെയ്തതിലൂടെ ആളെ തിരിച്ചറിഞ്ഞ പോലീസ് വാഹനവുമായി ഇയാളെ പിടികൂടുകയായിരുന്നു.

ഡാൻസഫ് അസ്സി. സബ് ഇൻസ്‌പെക്ടർ മനോജ് എടയേടത്, അബ്ദുറഹിമാൻ എസ്.സി.പി.ഒ അനീഷ് മൂസ്സൻവീട്, സി.പി.ഒ മാരായ ജിനേഷ് ചൂലൂർ, സുനോജ്, അർജുൻ പന്തിരാങ്കാവ് സ്റ്റേഷനിലെ എ സ് ഐ മഹീഷ് എസ് സി പി ഒ രൂപേഷ് സി പി ഒ മാരായ രഞ്ജിത്ത് , സുബീഷ് എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!