മുസ്ലിംലീഗ് നേതാവും പൊതുപ്രവർത്തക മായിരുന്ന ചാത്തമംഗലം കെ.അബൂബക്കർ മൗലവിയുടെ സ്മരണിക മാർച്ചിൽ പുറത്തിറങ്ങും. സംസ്ഥാന മുസ്ലീം ലീഗ് പ്രവർത്തക സമിതി അംഗം , ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്,വൈസ് പ്രസിഡന്റ്, ജില്ലാ കൗൺസിൽ മെമ്പർ, ജില്ലാ പഞ്ചായത്ത് മെമ്പർ, മുസ്ലിം ലീഗ് ജില്ലാ ആക്ടിംഗ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, , എസ്.വൈ.എസ് മണ്ഡലം പ്രസിഡന്റ്, കെ.എ.ടി.എഫ് സംസ്ഥാന കമ്മിറ്റി അംഗം, അദ്ധ്യാപക ക്ഷേമനിധി മെമ്പർ, കെ.എസ്.ആർ.ടി.സി ഡയറക്ടർ ബോർഡ് മെമ്പർ, ജില്ലാ പ്ലാനിംഗ് ബോർഡ് മെമ്പർ, ചാത്തമംഗലം മഹല്ല് പ്രസിഡന്റ്കുന്ദമംഗലം നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് , ചന്ദ്രികയുടെ മെഡിക്കൽ കോളേജ്, ചാത്തമംഗലം ലേഖകൻ . എന്നീ നിലകളിൽ പ്രർത്തിച്ച് നമ്മോട് വിട പറഞ്ഞ കെ.അബൂബക്കർ മൗലവിയുടെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ചാണ്സ്മരണിക പുറത്തിറക്കുന്നത്.
മണ്ഡലം മുസ്ലീം ലീഗ് പ്രസിഡണ്ട് കെ.മൂസ്സ മൗലവിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സ്മരണിക സമിതി യോഗമാണ് തീരുമാനമെടുത്തത്.ഖാലിദ് കിളിമുണ്ട, ടി.പി.ചെറൂപ്പ, എ.ടി.ബഷീർ, എൻ പി ഹംസ മാസ്റ്റർ,സി.മരക്കാർ കുട്ടി, എൻ.എം.ഹുസ്സയിൻ, അഹമ്മദ് കുട്ടി അരയങ്കോടു്, ഒ.എം.നൗഷാദ്, ഐ.സൽമാൻ, കുഞ്ഞിമരക്കാർ, ഐ.മുഹമ്മദ് കോയ ‘, എൻ.പി.ഹമീദ് മാസ്റ്റർ, ലത്തീഫ് മാസ്റ്റർ പ്രസംഗിച്ചു.

