information

അറിയിപ്പുകള്‍

സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തല്‍ ഉണ്ടായിരിക്കും

വിദേശ പഠനത്തിനും ജോലികള്‍ക്കുമായി പോകുന്ന കേരളീയര്‍ക്കായി വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റും എച്ച്.ആര്‍.ഡി സര്‍ട്ടിഫിക്കറ്റും സാക്ഷ്യപ്പെടുത്തല്‍   ജനുവരി 31 ന് പത്തനംതിട്ട കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. എം.ഇ.എ അറ്റസ്റ്റേഷന്‍, അപ്പോസ്റ്റൈല്‍ യുഎ.ഇ എംബസ്സി, കുവൈറ്റ് എംബസ്സി, ഖത്തര്‍ എംബസ്സി, ബഹറൈന്‍ എംബസ്സി എന്നീവയ്ക്കായി അന്നേ ദിവസം സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാം. കൂടാതെ കുവൈറ്റ് വിസാ സ്റ്റാംപിങ്ങിനുളള രേഖകളും സ്വീകരിക്കും.  സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തുന്നതിനും മറ്റു സേവനങ്ങള്‍ക്കുമായി www.norkaroots.org എന്ന വെബ്‌സൈറ്റില്‍ മുന്‍കൂര്‍ പേര് രജിസ്റ്റര്‍ ചെയ്യണം.  കൂടുതല്‍ വിവരങ്ങള്‍  0471ണ്‍-2770561. 
പത്തനംതിട്ട ജില്ലയില്‍  ജനുവരി 31 ന്  സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തല്‍ ഉളളതിനാല്‍ അന്നേ ദിവസം നോര്‍ക്ക റൂട്ട്‌സ് തിരുവനന്തപുരം സര്‍ട്ടിഫിക്കറ്റ് ആതെന്റിക്കേഷന്‍ സെന്ററില്‍ സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തല്‍ ഉണ്ടായിരിക്കില്ല. 

ജല നഷ്ടം : തുക ഈടാക്കും
കേരള ജല അതോറിറ്റിയുടെ സബ് മെയിനില്‍ നിന്നും  കണക്ഷന്‍ എടുക്കുന്ന സ്ഥാനം മുതല്‍ ഉപഭോക്താവിന്റെ സര്‍വ്വീസ് കണക്ഷനില്‍ വരുന്ന ലീക്കുകള്‍ മുഴുവന്‍ ഉപഭോക്താവ് സ്വന്തം ചെലവില്‍ നന്നാക്കേണ്ടതാണ്.  കേരള ജല അതോറിറ്റിയുടെ ലൈസന്‍സ്ഡ് പ്ലംബര്‍ മുഖാന്തിരം ഇവ റിപ്പയര്‍ ചെയ്യാത്ത പക്ഷം നഷ്ടപ്പെടുന്ന കുടിവെള്ളത്തിന്റെ അധിക തുക ഈടാക്കുന്നതും കണക്ഷനുകള്‍ ഒരു മുന്നറിയിപ്പും കൂടാതെ താല്‍ക്കാലികമായി വിച്ഛേദിക്കുന്നതുമായിരിക്കുമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. 


ശില്പശാല 30 ന്

കേന്ദ്രസര്‍ക്കാരിന്റെ ഫണ്ടുപയോഗിച്ച് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ ഡിഫന്‍സും കേരള സാമൂഹ്യനീതി വകുപ്പും സംയുക്തമായി ഡ്രഗ്ഗ് അബ്യൂസ് പ്രിവന്‍ഷനുമായി ബന്ധപ്പെട്ട് സ്‌കൂള്‍ അദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, പേരന്റ്‌സ് ഗ്രൂപ്പ്, ഗവ. ഉദ്യോഗസ്ഥര്‍/എന്‍.ജി.ഒഭാരവാഹികള്‍, ആരോഗ്യപ്രവര്‍ത്തകര്‍, യൂണീവേഴ്‌സിറ്റി കോളേജ് വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കായി കോഴിക്കോട് നടത്തുന്ന മേഖലാതല ശില്പശാല ജനുവരി 30 ന് രാവിലെ 10 മണി മുതല്‍ 4.30 വരെ കോഴിക്കോട് കിംഗ്‌ഫോര്‍ട്ട് ഹോട്ടലില്‍ നടത്തുമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അറിയിച്ചു.

എംപ്ലോയബിലിറ്റി സെന്ററില്‍ കൂടിക്കാഴ്ച ഒന്നിന്                   കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ  എംപ്ലോയബിലിറ്റി സെന്ററില്‍ ഫെബ്രുവരി ഒന്നിന് രാവിലെ 10.30 മണിയ്ക്ക്  വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. ഗ്രാഫിക് ഡിസൈനര്‍ (യോഗ്യത : ഡിപ്ലോമ/ബിരുദം), കൗണ്‍സിലര്‍, ബിസിനസ് എക്‌സിക്യൂട്ടീവ് (യോഗ്യത : ബിരുദം) ജി.എസ്.ടി പ്രാക്ടീഷണര്‍ (യോഗ്യത : ബികോം), ഓഫീസ് സ്റ്റാഫ്, മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ്, സെയില്‍സ് ട്രെയിനി (യോഗ്യത : പ്ലസ് ടു)  എന്നിവയിലേക്കാണ് കൂടിക്കാഴ്ച. എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് 250 രൂപ ഒറ്റത്തവണ ഫീസടച്ചും അഭിമുഖത്തില്‍ പങ്കെടുക്കാം.  താല്‍പര്യമുളളവര്‍  മതിയായ ബയോഡാറ്റ സഹിതം  എത്തണം.  ഫോണ്‍ : 0495  2370176.   

ജില്ലാ ആസൂത്രണ സമിതി യോഗം 31 ന്ജില്ലാ ആസൂത്രണ സമിതി യോഗം ജനുവരി 31 ന് ഉച്ചയ്ക്ക് 2.30 മണിക്ക് ഡിപിസി സെക്രട്ടറിയേറ്റ്  കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

ടെണ്ടര്‍ ക്ഷണിച്ചു
കോഴിക്കോട്  ഐ.സി.ഡി എസ് അര്‍ബന്‍ 2 പ്രൊജക്ട് ശിശുവികസന പദ്ധതി  ഓഫീസിനു പരിധിയിലെ 140 അങ്കണവാടികളിലേക്ക് 2019-2020 സാമ്പത്തിക വര്‍ഷത്തില്‍ പ്രീ-സ്‌കൂള്‍ എഡ്യൂക്കേഷന്‍ കിറ്റുകളിലെ ആക്റ്റി വിറ്റി ബുക്ക്, അസ്സസ്സ്‌മെന്റ് കാര്‍ഡ്, പ്രീസ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ പ്രിന്റ് ചെയ്ത് വിതരണം ചെയ്യുന്നിന്  ടെണ്ടര്‍ ക്ഷണിച്ചു.  അംഗീകൃത  സ്ഥാപനങ്ങള്‍/വ്യക്തികള്‍ എന്നിവര്‍ക്ക്  ടെണ്ടര്‍ നല്‍കാം.  ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി ആറ്   ഉച്ചയ്ക്ക്  രണ്ട്  മണി വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0496 2373566. 

ഒഡിഇപിസി ഒമാനിലേയ്ക്ക് അധ്യാപകരെ നിയമിക്കുന്നു
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക് ഒമാനിലെ പ്രമുഖ ഇന്ത്യന്‍ സ്‌കൂളിലേക്ക് വിവിധ തസ്തികളില്‍ നിയമനം നടത്തുന്നു. ഏതെങ്കിലും സിബിഎസ്ഇ/ഐസിഎസ്ഇ സ്‌കൂളില്‍ രണ്ടു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ആകര്‍ഷകമായ ശമ്പളവും മറ്റു ആനുകൂല്യങ്ങളും ലഭിക്കും. താല്പര്യമുള്ളവര്‍ ബയോഡാറ്റ Eu@odepc.in  എന്ന ഇമെയില്‍ ഐഡിയിലേക്ക് ജനുവരി 29 നകം അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.odepc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാം.ബന്ധപ്പെടേണ്ട നമ്പര്‍: 0471-2329440/41/42/43/45.
മ്യൂസിക് ടീച്ചര്‍ (ഡിഗ്രി /ഡിപ്ലോമ ഇന്‍ മ്യൂസിക് ), ഡാന്‍സ് ടീച്ചര്‍(ഡിഗ്രി), ഫിസിക്കല്‍ എഡ്യൂക്കേറ്റര്‍ (സ്ത്രീകള്‍-ബി.പി.എഡ് /എം.പി.എഡ് ), സ്റ്റുഡന്റസ് കൗണ്‍സിലര്‍ (പി ജി/ഡിഗ്രി +ഡിപ്ലോമ ഇന്‍ സൈക്കോളജി), കെ. ജി ടീച്ചര്‍ (ഡിഗ്രി+ബിഎഡ്/ടി.ടി.സി/ മോണ്ടെിസൊറി ട്രെയിനിംഗ്) എന്നീ തസ്തികകളിലാണ് നിയമനം.

ഉജ്ജ്വലബാല്യപുരസ്‌കാരം
            കല,കായികം,സാഹിത്യം, ശാസ്ത്രം, സാമൂഹികം എന്നീ മേഖലകളില്‍ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന അഞ്ച് വയസ്സിനും 18 വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കുളള  (ഭിന്നശേഷിക്കാരായ കുട്ടികള്‍ ഉള്‍പ്പെടെ) ‘ഉജ്ജ്വലബാല്യം’ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷയോടൊപ്പം വൈദഗ്ദ്ധ്യം തെളിയിച്ച മേഖലയുമായി ബന്ധപ്പെട്ട് ലഭിച്ചിട്ടുള്ള സര്‍ട്ടിഫിക്കറ്റുകള്‍, പ്രശസ്തി പത്രങ്ങള്‍, കുട്ടിയുടെ പേരില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള പുസ്തകമുണ്ടെങ്കില്‍ പകര്‍പ്പ്, കലാപ്രകടനങ്ങള്‍ ഉള്‍ക്കൊള്ളുന്ന സി.ഡി, പത്ര കുറിപ്പുകള്‍, എന്നിവ അപേക്ഷയോടൊപ്പം  നല്‍കണം.  അപേക്ഷ ജനുവരി 30 ന്  വൈകീട്ട് അഞ്ചിനകം  ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസ്, ബിബ്ലോക്ക്, രണ്ടാംനില, സിവില്‍ സ്റ്റേഷന്‍ – 673020  എന്ന വിലാസത്തില്‍ സമര്‍പ്പിക്കാം. . ഫോണ്‍ :04952378920

വിര്‍ച്വല്‍ റിയാലിറ്റി, മിക്സഡ് റിയാലിറ്റി മായക്കാഴ്ചകള്‍ കെല്‍ട്രോണില്‍ ആസ്വദിക്കാംസര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണ്‍ തിരുവനന്തപുരം വെള്ളയമ്പലത്തെ ക്യാംപസില്‍ ഡിജിറ്റല്‍ രംഗത്തെ അത്യാധുനിക സാങ്കേതികവിദ്യകളായ വിര്‍ച്വല്‍ റിയാലിറ്റി, മിക്സഡ് റിയാലിറ്റി സാങ്കേതികവിദ്യകളിലൂടെ വിജ്ഞാനത്തിന്റെയും വിനോദത്തിന്റെയും വിസ്മയക്കാഴ്ചകള്‍ ആസ്വദിക്കാന്‍ അവസരം.  കുറഞ്ഞനിരക്കില്‍ പൊതുജനങ്ങള്‍ക്ക് വിര്‍ച്വല്‍ റിയാലിറ്റിയുടെ മായക്കാഴ്ചകള്‍ ആസ്വദിക്കാന്‍ www.ksg.keltron.in ലോ വെള്ളയമ്പലത്തെ കെല്‍ട്രോണ്‍ ആസ്ഥാനത്ത് നേരിട്ടോ മുന്‍കൂട്ടി ബുക്ക് ചെയ്യാം.  കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471-4094444(611), 9188665545.

വാഹന ഗതാഗതം ഭാഗികമായി നിരോധിച്ചുനെല്ലാങ്കണ്ടി – ഏളേറ്റില്‍ വട്ടോളി റോഡില്‍ നാട്ടിക്കല്ല് കോളനിമുക്ക് മുതല്‍ ഏളേറ്റില്‍ വട്ടോളി അങ്ങാടി വരെ കലുങ്ക് പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഇന്ന് (ജനുവരി 29) മുതല്‍ പ്രവൃത്തി തീരുന്നതുവരെ റോഡിലൂടെയുളള വാഹന ഗതാഗതം ഭാഗികമായി നിരോധിച്ചു. നെല്ലാങ്കണ്ടി നിന്നും ഏളേറ്റില്‍ വട്ടോളി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ നെല്ലാങ്കണ്ടി-മണ്ണില്‍കടവ്-കുത്തറമ്മല്‍ -ഏളേറ്റില്‍ വട്ടോളി റോഡി, കൊടുവളളി-കച്ചേരിമുക്ക് -ഏളേറ്റില്‍ വട്ടോളി റോഡ്, പരപ്പന്‍പൊയില്‍-കത്തറമ്മല്‍-ഏളേറ്റില്‍ വട്ടോളി റോഡ് എന്നീ റോഡുകളില്‍ ഏതെങ്കിലും വഴിയേ തിരിച്ചു പോകേണ്ടതാണന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. 

ക്വട്ടേഷന്‍ ക്ഷണിച്ചുകൊടുവളളി സിഎച്ച്എംകെഎം ഗവ.ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലേക്ക് പബ്ലിക് അഡ്രസിങ് സിസ്റ്റം വാങ്ങുന്നതിനു ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 30 ന് രാവിലെ 11 മണി വരെ. ഫോണ്‍ : 0495 2214033. 

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

information News

ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് ഹിയറിങ്; 46 അപേക്ഷകള്‍ പരിഗണിച്ചു

കായണ്ണ ഗ്രാമ പഞ്ചായത്തില്‍ നടന്ന ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് ഹിയറിങ്ങില്‍ 46 അപേക്ഷകള്‍ പരിഗണിച്ചു. ഓട്ടിസം, മെന്റല്‍ റിട്ടാര്‍ഡേഷന്‍, സെറിബ്രല്‍ പാല്‍സി, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി വിഭാഗത്തില്‍ വരുന്ന ബുദ്ധിപരമായ
information Trending

അപേക്ഷ ക്ഷണിച്ചു

ആഴക്കടല്‍ മത്സ്യബന്ധന ബോട്ടുകളില്‍ ജോലി ചെയ്യുന്ന മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി വിഎച്ച്എഫ്, മറൈന്‍ റേഡിയോ, ഡിസ്ട്രസ് അലര്‍ട്ട് ട്രാന്‍സ്മിറ്റര്‍ (ഡി.എ.ടി), ജി.പി.എസ് എന്നിവ സബ്‌സിഡി നിരക്കില്‍
error: Protected Content !!