കുന്ദമംഗലംവരട്ടിയാക്ക് പെരിങ്ങൊളം റോഡിൽ വാടകക്കെടുത്ത ഫ്ലാറ്റിൽ നിന്നും അതീവ മാരക ലഹരി ഉത്പന്നങ്ങളായ ഹാൻസ്,കൂൾ ഡിപ്പ് ,അൻപത് കുപ്പി പോണ്ടിച്ചേരി മദ്യം എന്നിവ പിടികൂടി കുന്ദമംഗലം പോലീസ്. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് കുന്ദമംഗലം എസ് എച് ഒ കിരണിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പുകയില ഉത്പന്നങ്ങളും മദ്യവും പിടികൂടിയത്. പ്രതി വെള്ളയിൽ കൊണാട് ബീച്ചിലെ സർജാസ് ബാബു (37 ) വിനെ അറസ്റ്റ് ചെയ്തു. സർജാസ് രണ്ട് വർഷത്തോളമായി ഫ്ലാറ്റ് വാടകക്കെടുത്ത് ലഹരി ഉത്പന്നങ്ങൾ വിൽപ്പന നടത്തി വരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
എസ് എച് ഓ കിരൺ, എസ് ഐ മാരായ നിതിൻ എ , ജിബീഷ , എസ് സി പി ഒ മാരായ ഷാലു , സുജിത് കുന്ദമംഗലം , ജിനേഷ് ചൂലൂർ , പ്രണവ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. സർജാസിൻ്റെപേരിൽ വെള്ളയിൽ പോലീസ് സ്റ്റേഷനിലും കാക്കൂർ പോലീസ് സ്റ്റേഷനിലും ലഹരി വസ്തുക്കൾ പിടികൂടിയ രണ്ട് കേസുകൾ നിലവിലുണ്ട്.