c ഒട്ടേറെ നൂതനമായ ആശയങ്ങൾ പൊതുജനങ്ങളിൽ നിന്നും സ്വീകരിക്കുമ്പോൾ , സാങ്കേതിക പരിജ്ഞാനമുള്ള റെൻസ്ഫെഡിന്റെ എല്ലാവിധ സഹായ സഹകരണങ്ങളും പ്രതീക്ഷിക്കുന്നതായി പെരുവയൽ വെഡ്ലാന്റ് കൺവെൻഷൻ സെന്ററിൽ വെച്ച് നടന്ന 3 മത് റെൻസ് ഫെഡ് ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു കൊണ്ട് മന്ത്രി പി എ മുഹമ്മദി റിയാസ് പറഞ്ഞു.
റെൻസ്ഫെഡ് മുൻസംസ്ഥാന പ്രസിഡണ്ട് സി. വിജയകുമാറിന്റ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കുന്ദമംഗലം എംഎൽഎ അഡ്വ. പി .ടി .എ റഹിം മുഖ്യപ്രഭാഷണം നടത്തി , പെരുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.കെ.സുഹറാബി മുഖ്യാതിഥിയായിരുന്നു.
ജില്ലാ പ്രസിഡണ്ട് കെ.ജയകുമാർ സ്വാഗതവും, ജില്ലാവൈസ് പ്രസിഡണ്ട് കെ.എം.അഷറഫ് നന്ദിയും പറഞ്ഞു,
തുടർന്ന് നടന്ന സംഘടനാ സെക്ഷൻ ജില്ലാ വൈസ് പ്രസിഡണ്ട് എ.വി.ബിനോദ് സ്വാഗതം പറഞ്ഞു.
സ്റ്റേറ്റ് പ്രസിഡണ്ട് കെ. മനോജ്, ഉദ്ഘാടനം ചെയ്തു,ജില്ലാ പ്രസിഡണ്ട് കെ.ജയകുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ഇൻചാർജ്ജ് സി. സന്തോഷ് കുമാർ ജില്ലാ റിപ്പോർട്ടുംസ്റ്റേറ്റ് സെക്രട്ടറി അബ്ദുൾ സലാം സ്റ്റേറ്റ് റിപ്പോർട്ടും ജില്ലാ ട്രഷറർ കെ. മുസ്തഫ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു ടി.കെ.മുഹമ്മദ് നസീം (സ്റ്റേറ്റ് ട്രഷറർ)
,ടി പി. മനോജ് (സ്റ്റേറ്റ് കരസ്പോണ്ടിംങ്ങ് സെക്രട്ടറി) രാജേഷ് പുത്തൻ പുരയിൽ, സി.സുധർമ്മൻ, കെ.ടി.മുഹമ്മദ് ഹനീഫ, പി. പ്രമോദ് കുമാർ
എന്നിവർ ചടങ്ങിൽ സംസാരിച്ചു.
- നിർമ്മാണ സാമഗ്രികളുടെ ഗുണനിലവാര പരിശോധനാ കേന്ദ്രം ആരംഭിക്കുക.
- നിർമ്മാണസാമഗ്രി
കളുടെ വിലക്കയറ്റം തടയുക - പ്രാദേശിക
ഉല്പന്നങ്ങൾക്ക് പ്രോത്സാഹനം നൽകുക - ” നിർമ്മാണ ചട്ടങ്ങളിലെ അവ്യക്തത പരിഹരിക്കുക.
- സ്വകാര്യ നിർമാണ മേഖലയ്ക്ക് സർക്കാർതലത്തിൽ അതോറിറ്റി രൂപീകരിക്കുക തുടങ്ങിയ പ്രമേയങ്ങൾ കൺവെൻഷനിൽ അവതരിപ്പിച്ചു