National News

കൃഷി എന്താണെന്ന് പോലും അറിയാത്തവർ കർഷകരെ തെറ്റിദ്ധരിപ്പിക്കുന്നത് ദൗർഭാഗ്യകരം;രാജ്നാഥ് സിം​ഗ്

Rajnath Singh talks to US defence secy over regional progress - india news  - Hindustan Times

കൃഷി എന്താണെന്ന് പോലും അറിയാത്തവർ കർഷകരെ തെറ്റിദ്ധരിപ്പിക്കുന്നത് ദൗർഭാഗ്യകരമാണെന്ന് രാജ്നാഥ് സിം​ഗ്. കർഷക പ്രക്ഷോഭം ഒരുമാസം പിന്നിടുമ്പോഴും നിലപാടുകളിൽ അയവുണ്ടാവില്ലെന്നാണ് കേന്ദ്രസർ‍ക്കാർ വ്യക്തമാക്കിയിരിക്കുന്നത്. കാർഷിക നിയമം പിൻവലിക്കണമെന്ന വ്യവസ്ഥ അംഗീകരിക്കാനാവില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. കർഷകസംഘടനകളുടെ മറ്റാവശ്യങ്ങളിൽ ചർച്ചയാവാം. ഈമാസം 29ന് നടക്കുന്ന ചർച്ചയിൽ നിയമം പിൻവലിക്കുന്നത് ആദ്യവിഷയമായി ചർച്ച ചെയ്യണമെന്ന് സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. ഇതാണ് കേന്ദ്രം നിരാകരിച്ചത്. ദില്ലി അതിര്‍ത്തികളിലെ കര്‍ഷക പ്രക്ഷോഭം ഇന്ന് മുപ്പത്തിരണ്ടാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. സര്‍ക്കാര്‍ വിളിച്ച ചര്‍ച്ചയിൽ പങ്കെടുക്കാൻ കര്‍ഷക സംഘടനകൾ തീരുമാനിച്ചിട്ടുണ്ട്. 29ന് രാവിലെ 11 മണിക്കാകും ചര്‍ച്ച. നിയമങ്ങൾ പിൻവലിക്കണമെന്ന നിലപാടിൽ യാതൊരു മാറ്റവും ഇല്ലെന്ന് വ്യക്തമാക്കി തന്നെയാകും ചര്‍ച്ചയിൽ പങ്കെടുക്കുക എന്ന് കര്‍ഷക നേതാക്കൾ അറിയിച്ചിട്ടുണ്ട്. അതേ സമയം കര്‍ഷക നേതാക്കളുടെ റിലേ നിരാഹാര സമരം ഇന്ന് അഞ്ചാം ദിവസത്തിലേക്ക് കടന്നു. ദേശീയ പാതകളിൽ ടോൾ പിരിവ് തടഞ്ഞുള്ള സമരവും തുടരുകയാണ്. മുപ്പതിന് ദില്ലി അതിര്‍ത്തികളിലൂടെ ദില്ലി ചുറ്റും മാര്‍ച്ച് നടത്താനും കര്‍ഷക സംഘടനകൾ തീരുമാനിച്ചിട്ടുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!