
കുന്നമംഗലം ടൗണിൽ നമുക്ക് നിറയെ ബോർഡുകൾ കാണാം അങ്ങാടിയിൽ മുഴുവൻ പരസ്യബോർഡുകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ് അതി മനോഹരമായ കാഴ്ചയാണത് എന്നാൽ ഇതുമായി ബന്ധപ്പെട്ട് കുന്നമംഗലം ഗ്രാമപഞ്ചായത്ത് ലഭിക്കുന്ന തുകയുടെ വരുമാനം നമ്മൾ ഏവരെയും ആശ്ചര്യപ്പെടുത്തുന്നതാണ്. 1100 രൂപ മാത്രമാണ് ആണ് ഒരു മാസം ഗ്രാമപഞ്ചായത്തിന് ഈ വകയിൽ വരുമാനം ഉള്ളത് എന്നതാണ് വിചിത്രം. ഗ്രാമപഞ്ചായത്ത് പരിധിയിൽ അതിൽ ഈ പരസ്യം ചെയ്യുന്നതിന് ഇന്ന് ഏഴു വർഷത്തെ കരാറാണ് ഈ സ്വകാര്യ കമ്പനിക്ക് നൽകിയിരിക്കുന്നത്.

അത് കഴിഞ്ഞ ഭരണസമിതിയാണ് നൽകിയിരിക്കുന്നത്. ഈ കരാർ തുച്ഛമായ തുകക്കാണെന്ന് നേരത്തെ തന്നെ നിരവധി പരാതികൾ ഉയർന്നിരുന്നു. സാമൂഹ്യ പ്രവർത്തകനായഎം കെ ഇമ്പിച്ചികോയ കരാർ നൽകുന്നതിന് എതിരെ അന്നത്തെ സെക്രട്ടറിക്ക് പരാതി നൽകിയിരുന്നു പക്ഷെ ആരു വക വെച്ചില്ല. കഴിഞ്ഞ ദിവസം എം.കെ. ഇമ്പിച്ചി കോയ വീണ്ടും ഇപ്പോഴത്തെ സെക്രട്ടറിക്കും മറ്റ് ബദ്ധപ്പെട്ട അധികാരികൾക്കും ഈ കരാർ റദ്ദ് ചെയ്ത് നീതി യുക്തമായ രീതിയിൽ കരാർ നൽകി പഞ്ചായത്തിന് വരുമാനം കൂട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പരാതി നൽകിയിരിക്കയാണ്.കുന്നമംഗലം ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാൻ്റിലും മറ്റും സ്ഥാപിച്ച പരപ്പബോർഡുകൾ വൻതുകയാണു എജൻസി ഈടാക്കുന്നത്. വൻ തുക കരാർ നൽകിയതിലൂടെ കൈപറ്റിയിട്ടുണ്ടെന്ന് പരാതിയിൽ പറയുന്നു.ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.പി എം നവാസ് പരാതി പരിശോധിച്ച് കാര്യങ്ങൾ ചെയ്യുമെന്ന് ജനശബ്ദത്തോട് പറഞ്ഞു. ടിവിയിലൂടെ പരസ്യം ചെയ്യുന്നതിന് വേണ്ടിയുള്ള കരാറും ഈ 1100 രൂപയിൽ ഉൾൾപ്പെടും എന്നതാണ് ഏറെ വിചിത്രം. പുതിയ കെട്ടിടത്തിനു മുൻഭാഗങ്ങൾ മുഴുവനും ഇതേപോലെപരസ്യം ബോർഡ് സ്ഥാപിച്ചിട്ടുണ്ട് ഒരു ബോർഡിന് 2000 രൂപ വെച്ച് കൊണ്ടാണ് ഈ പരസ്യത്തിന് വാങ്ങുന്നതിന് അറിയാൻ സാധിക്കുന്നത്. ഇത്രയും ചെറിയ തുക കുന്നമംഗലം ബസ് സ്റ്റാൻഡിലെ പരിസരങ്ങളിലേയും വലിയ രീതിയിൽ വരുമാനം കിട്ടുന്ന ഒരു ഒരു പരസ്യം ആണ് ഇത്തരമൊരു ഒരു സ്വകാര്യ വ്യക്തിക്ക് പതിച്ചു കൊടുത്തിരിക്കുന്നത്.. ഇതിനെല്ലാം വേണ്ട ഇലക്ട്രിക്ക് എവിടെ നിന്നാണ് എന്ന ചോദ്യവും ഉയരുന്നുണ്ട്.

