Trending

ചൈൽഡ് പോണോ ഗ്രഫി; സംസ്ഥാന വ്യാപകമായി റെയ്‌ഡ്‌, ജില്ലയിൽ 22 ഇടങ്ങളിൽ

കോഴിക്കോട്: കുട്ടികൾക്കിടയിൽ ലൈംഗിക ചുവയുള്ള വീഡിയോ പ്രചരിപ്പിക്കുന്നതിനെതിരെ സംസ്ഥാന വ്യാപകമായി പരിശോധന നടത്തുന്നു. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷ്ണർ എ വി ജോർജിന്റെ നിർദ്ദേശ പ്രകാരം അസിറ്റന്റ് കമ്മീഷ്ണർ നോർത്ത് അഷ്‌റഫ്,അസിറ്റന്റ് കമ്മീഷ്ണർ ഇൻചാർജ് ബിജുരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കോഴിക്കോടിന്റെ വിവിധ ഇടങ്ങളിൽ പരിശോധന നടത്തുന്നത്.
തിരുവനന്തപുരം പ്രത്യേക സൈബർ സെല്ലിന്റെ കൈയിൽ നിന്നും ഇത്തരം വീഡിയോകൾ കാണുന്നരുടെ വിശദ വിവരങ്ങൾ പോലീസിന്റെ കൈയിലേക്കു ലഭിക്കുന്നു ഇതനുസരിച്ചുള്ള പരിശോധനയും നടന്ന് കൊണ്ടിരിക്കുന്നുണ്ട്. ഓരോ സ്റ്റേഷൻ പരിധിയിലെ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നആളുകൾക്കിടയിൽ പ്രത്യേക സ്‌ക്വാഡ് ആയാണ് ഇവർ റെയ്‌ഡ്‌ നടത്തുന്നത്.നേരത്തെ കുന്ദമംഗലം,മെഡിക്കൽ കോളേജ് സ്റ്റേഷൻ പരിധിയിലും ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടന്നിരുന്നു.കോഴിക്കോട് സിറ്റിയിൽ 22 സ്ഥലത്താണ് പരിശോധന നടക്കുന്നത്.
നിലവിലെ സാഹചര്യത്തിൽ ഓൺലൈൻ ക്ലാസുകൾക്കിടയിലാണ് ഇത്തരം വീഡിയോകൾ വ്യപകമായി പ്രചിരിക്കുന്നതെന്ന് പോലീസ് പറയുന്നു.ഓരോ സ്റ്റേഷനിലും മതിയായ സൈബർ സെൽ നേതൃത്വങ്ങളുടെ അഭാവം ഇത്തരം കേസുകളിലെ നീതി ലഭിക്കുന്നതടക്കം ഉള്ള കാര്യങ്ങളിൽ വൈകുന്ന സാഹചര്യം ആണുള്ളത്.കേരളം ഒഴികെയുള്ള മറ്റു സംസ്ഥാനങ്ങളിൽ അടക്കം ഇത്തരം കേസുകളിൽ പോലീസിന് ഇത്തരം കേസുകൾ നേരിട്ട് എടുക്കാൻ ഉള്ള അധികാരം ഉണ്ട്.അനുയോജ്യയമായ സൈബർ സെൽ വിദഗ്ദ്ധരുടെ കുറവ് ഇത്തരം കേസുകളെ കേരളത്തിൽ ബാധിക്കുന്നുണ്ട്. എന്നാൽ ചില പ്രത്യേക ഉയർന്ന തലത്തിലെ സൈബർ വിഭാഗങ്ങളുടെ കണ്ട് പിടുത്തങ്ങൾ അടക്കം ഇത്തരം കേസുകളെ സഹായിക്കുന്നുമുണ്ട്. കുട്ടികളെ ഇത്തരം അസാന്മാർകിക പ്രവർത്തനങ്ങളിലേക്ക് നയിക്കുന്ന നിരവധി കൃമിനൽ സംഘങ്ങൾ ഉണ്ട്. അവർക്കെതിരെ പരാതി ലഭിച്ചാൽ ഉടനടി അന്വേഷണം നടത്തി നിയമത്തിനു് മുമ്പിൽ അത്തരക്കാരെ നിലവിലുള്ള സംവിധാനമനുസരിച്ച് താമസം നേരിടുന്നുണ്ട്. ഓരോ സ്റ്റേഷനിലും ഇത്തരം സൈബർ വിദഗ്ദരെ അല്ലെങ്കിൽ ടീമിന് പ്രത്യേകം പരിശീലനം നൽകുകയും വേണം. ദിനംപ്രതി സൈബർ കുറ്റകൃത്യങ്ങൾ വർദ്ദിച്ചു വരികയാണ് എന്നതാണ് വാസ്തവം.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!