International News

അമേരിക്കയില്‍ മൂന്ന് പലസ്തീന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വെടിയേറ്റു; അക്രമി ഓടി രക്ഷപ്പെട്ടു

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ മൂന്ന് പലസ്തീന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വെടിയേറ്റു. ഹിസാം അവര്‍ത്ഥാനി, കിന്നന്‍ അബ്‌ഡേല്‍ ഹമീദ്, തസീം അഹമ്മദ് എന്നിവര്‍ക്കാണ് വെടിയേറ്റത്. വെര്‍മോണ്ടിലെ യൂണിവേഴ്‌സിറ്റി ക്യാമ്പസിന് സമീപത്ത് വെച്ചാണ് മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിവെപ്പുണ്ടായത്. വെടിയുതിര്‍ത്ത അക്രമി ഓടി രക്ഷപ്പെട്ടു. സംഭവത്തില്‍ വിദ്വേഷ കൊലപാതകത്തിന്റെ പേരില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വിദ്യാര്‍ത്ഥികള്‍ തെരുവിലൂടെ നടക്കുമ്പോള്‍ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. ഒരു വിദ്യാര്‍ത്ഥിയുടെ നട്ടെല്ലിനാണ് വെടിയേറ്റത്. രണ്ടു വിദ്യാര്‍ത്ഥികള്‍ അമേരിക്കന്‍ പൗരത്വമുള്ളവരാണ്. മൂന്നാമത്തെ ആള്‍ നിയമപരമായ താമസക്കാരനാണ്. വെടിയേറ്റ മൂന്നുപേരില്‍ രണ്ട് പേരുടെ നില തൃപ്തികരമാണ്. നട്ടെല്ലിനു വെടിയേറ്റ വിദ്യാര്‍ത്ഥിയുടെ ആരോഗ്യത്തിലാണ് ആശങ്ക. അക്രമി പിസ്റ്റളില്‍ നിന്ന് നാല് തവണയെങ്കിലും വെടിയുതിര്‍ത്തു എന്നാണ് റിപ്പോര്‍ട്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
International

റിയാദില്‍ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും
error: Protected Content !!