Trending

യു.പി ആശുപത്രിയില്‍ കുട്ടിയുടെ മൃതദേഹം തെരുവുപട്ടി കരണ്ടു തിന്നു

കുട്ടിയുടെ മൃതദേഹം തെരുവുപട്ടി കരണ്ടു തിന്നു; സംഭവം യു.പി ആശുപത്രിയില്‍

ഉത്തര്‍പ്രദേശിലെ ആശുപത്രിയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം തെരുവുപട്ടി തിന്നുന്ന ദൃശ്യങ്ങള്‍ പുറത്ത്.വ്യാഴാഴ്ച ഉത്തര്‍പ്രദേശിലെ സംഭലിലാണ് സംഭവം നടന്നത്.റോഡപകടത്തില്‍ മരിച്ച 13കാരിയുടെ മൃതദേഹമാണ് തെരുവുപട്ടി കടിച്ചത്.കുട്ടിയുടെ മൃതദേഹം വെള്ളത്തുണി പുതപ്പിച്ച്
സ്‌ട്രെച്ചറില്‍ കിടത്തിയിരിക്കുകയായിരുന്നു മൃതദേഹത്തില്‍ പട്ടി കടിക്കുന്നതാണ് ദൃശ്യം. അധികൃതരുടെ അനാസ്ഥയാണ് സംഭവത്തിന് കാരണമെന്ന് കുട്ടിയുടെ പിതാവ് ആരോപിച്ചു. മൃതദേഹം ഒരുമണിക്കൂറിലധികം അധികൃതര്‍ ശ്രദ്ധിക്കാതെ കിടത്തിയെന്ന് പിതാവ് പറയുന്നു.

എന്നാല്‍ ആശുപത്രി അധികൃതര്‍ ആരോപണം നിഷേധിച്ചു. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം കുടുംബത്തിന് കൈമാറിയിരുന്നു. തെരുവ് നായ ശല്യത്തെക്കുറിച്ച് മുനിസിപ്പാലിറ്റി അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ലെന്നും ചീഫ് മെഡിക്കല്‍ സൂപ്രണ്ട് പ്രതികരിച്ചു.വീഴ്ച വരുത്തിയ ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സമിതിയെ നിയോഗിച്ചിട്ടുണ്ട്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!