ആവേശത്തിരയില്‍ തടിച്ചുകൂടിയ പതിനായിരങ്ങലെ സാക്ഷിയാക്കി തമിഴ് രാഷ്ട്രീയത്തിലേക്ക് മാസ് എൻട്രി നടത്തി വിജയ്. വിജയുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന്റെ (ടി.വി.കെ.) ആദ്യ പൊതുസമ്മേളനത്തിന് വില്ലുപുരം ജില്ലയിലെ വിക്രവാണ്ടിയില്‍ തുടക്കം.സിനിമാസെറ്റിനെ അനുസ്മരിപ്പിക്കുന്ന സമ്മേളനവേദിയിലേയ്ക്ക് ആയിരക്കണക്കിന് അനുയായികളാണ് എത്തിച്ചേർന്നത്. സിനിമാ സ്റ്റൈലിൽ മാസ് എന്‍ട്രിയായിരുന്നു വിജയിയുടേത്. പാര്‍ട്ടിയുടെ നയം പ്രഖ്യാപിക്കലാണ് ഇന്നത്തെ സമ്മേളനത്തിലൂടെ ഉദ്ദേശിക്കുന്നത്. പ്രത്യയശാസ്ത്രവും നയങ്ങളും വിജയ് അവതരിപ്പിക്കും. 19 പ്രമേയങ്ങളായിരിക്കും സമ്മേളനത്തിൽ അവതരിപ്പിക്കുക.
ചെന്നൈ-തിരുച്ചിറപ്പള്ളി ദേശീയപാതയോരത്ത് 86 ഏക്കര്‍ സ്ഥലത്താണ് സമ്മേളന നഗരി. തമിഴ്നാടിന്റെ ഭരണസിരാകേന്ദ്രമായ സെയ്ന്റ് ജോര്‍ജ് കോട്ടയുടെ മാതൃകയിലാണ് വേദിയൊരുക്കിയത്.ആരാധകരുടെയും പ്രവര്‍ത്തകരുടെയും വൻ തിരക്കാണ് സമ്മേളന സ്ഥലത്തുള്ളത്. തിരക്കിനിടെ നിര്‍ജലീകരണത്തെ തുടര്‍ന്ന് നൂറിലധികം പേര്‍ കുഴഞ്ഞുവീണു. 35ലധികം ഡോക്ടര്‍മാരെ സമ്മേളന സ്ഥലത്ത് നിയോഗിച്ചിട്ടുണ്ട്.
വൈകിട്ടാണ് സമ്മേളനം ആരംഭിക്കുന്നതെങ്കിലും നേരത്തെ തന്നെ വേദിയിൽ കലാപരിപാടികള്‍ ഉള്‍പ്പെടെ ആരംഭിച്ചിരുന്നു. ടിവികെയെ രജിസ്റ്റേർഡ് രാഷ്ട്രീയ പാർട്ടി ആയി തെരഞ്ഞെടുപ്പ് കമ്മീഷനും അംഗീകരിച്ചിട്ടുണ്ട്.
പുതിയ പാര്‍ട്ടി രൂപവത്കരി ച്ച് രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്ന് വിജയ് പ്രഖ്യാപിച്ചത് ഫെബ്രു വരിയിലായിരുന്നു. ഓഗസ്റ്റില്‍ പാര്‍ട്ടിയുടെ കൊടി പുറത്തിറക്കി. സെപ്റ്റംബറില്‍ സമ്മേള നം നടത്താനായിരുന്നു തീരുമാനിച്ചതെങ്കിലും അനുമതി ലഭി ക്കാന്‍ വൈകിയതിനാല്‍ ഒക്ടോബറിലേക്ക് മാറ്റുകയായിരുന്നു.