ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ,കോഴിക്കോട് ജില്ലാ വനിതാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ എംസി ടി മെഡിക്കൽ കോളേജും ചേർന്ന് സൗത്ത് കൊടിയത്തൂർ സീതി സാഹിബ് കൾച്ചറൽ സെന്റർ ലൈബ്രറിയുടെ വനിതാ വേദിയുടെ സഹകരണത്തോടെ വനിതകൾക്കായി സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി.
കൾച്ചറൽ സെന്റർ പ്രസിഡന്റ് സി പി. ചെറിയ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. വനിതാ വേദി പ്രസിഡന്റ് എൻ. വി.ശരീഫ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫസൽ കൊടിയത്തൂർ മുഖ്യാതിഥിയായി. ലൈബ്രറി കൗൺസിൽ മേഖല കൺവീനർ ബി.ആലി ഹസ്സൻ ലൈബ്രറി വനിതാ വേദി പ്രവർത്തനങ്ങൾ വിശദീകരിച്ചു. വനിതാ വേദി സെക്രട്ടറി ഹസ്ന ജാസ്മിൻ സി എം, സി. പി സാജിത, ജുറൈന. പി പി, ഫാത്തിമ കെ.പി, എം അഹ്മദ് കുട്ടി മദനി,കാരാട്ട് മുഹമ്മദ് മാസ്റ്റർ, പി. അബ്ദുറഹിമാൻ,പി പി.ഉണ്ണിക്കമ്മു തുടങ്ങിയവർ സംബന്ധിച്ചു.
ഡോ. ജസീല ഷിഫ. പി, ഡോ.നഹല നാലകത്ത്, ഡോ. അശ്വതി സാറ വർഗീസ്, ഡോ.ജയ ലക്ഷ്മി.ജെ, കെ എം സി ടി PRO അരുൺലാൽ പി.കെ,സക്കീർ.ടി എസ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി