Trending

ദിവ്യ കേരള പോലീസിന്റെ സംരക്ഷണത്തിൽ; കെ സുരേന്ദ്രൻ

പി പി ദിവ്യ കേരള പോലീസിന്റെ സംരക്ഷണത്തിൽ ആണെന്നും ദിവ്യയെ അറസ്റ്റ് ചെയ്യാന്‍ കേരള പൊലീസിന് ഒരിക്കലും കഴിയുമെന്ന് തോന്നുന്നില്ലെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.
ദിവ്യയെ അറസ്റ്റ് ചെയ്താല്‍ സിപിഐഎമ്മിലെ ഉന്നതന്റെ ഇടപാടുകള്‍ അടക്കം പുറത്താകുമെന്ന ആശങ്കയാണ് പാര്‍ട്ടിക്കെന്നും നവീന്റെ കുടുംബത്തിനൊപ്പം ഉണ്ടെന്നൊക്കെ വെറും കണ്ണില്‍ പൊടിയിടാന്‍ പറയുകയാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ അധിക്ഷേപ പരാമര്‍ശത്തിന് ജനം മറുപടി നല്‍കുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. അങ്ങേയറ്റം അപലപനീയമായ പ്രസ്ഥാവനയാണ് എന്‍എന്‍ കൃഷ്ണദാസിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും സിപിഐഎമ്മിന്റെ സമീപനരീതി തന്നെ ഇങ്ങനെയാണെന്നും അദ്ദേഹം പറഞ്ഞു. സാംസ്‌ക്കാരിക നായകന്മാരോ എഴുത്തുകാരോ ഒന്നും ഈ വിഷയത്തില്‍ പ്രതികരിച്ച് കണ്ടില്ലെന്നും മാധ്യമപ്രവര്‍ത്തകര്‍ അവരുടെ ജോലിയാണ് ചെയ്യുന്നത്,അതിന് പോലും വിലങ്ങിടാനാണ് ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!