Local News

പരപ്പകുന്ന് ഗ്രൗണ്ടിൽ കായിക പ്രേമികൾ ഓർമക്കായ് വൃക്ഷതൈ നട്ടു

കാരന്തൂരിലെ പഴമക്കാർ വോളിബോർ പരിശീലിച്ചിരുന്ന പരപ്പകുന്ന് ഗ്രൗണ്ടിൽ കായിക പ്രേമികൾ ഓർമ വൃക്ഷ തൈ നട്ടു. ഇപ്പോൾ പി.ഡബ്ളിയു.ഡി ഓഫീസ് സ്ഥിതി ചെയ്യുന്നതിന് സമീപത്താണ് കളിസ്ഥല ഓർമ നിലനിർത്താൻ വൃക്ഷതൈ നട്ടത്. മാസ്റ്റേഴ്സ് വോളിബോൾ ജില്ല ചാമ്പ്യൻഷിപ്പിനോടനുബന്ധിച്ച് കാരന്തൂർ പാറ്റേൺ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിലാണ് ഓർമ തൈ നട്ടത്. മുൻ വോളിബോൾ താരം കെ.രാജീവൻ ഉദ്ഘാടനം ചെയ്തു. അരീക്കൽ മൂസ്സ ഹാജി അധ്യക്ഷത വഹിച്ചു. സി.യൂസഫ്, പി.ഹസ്സൻ ഹാജി, ഡോ. ജിത് ന ഷിബുലാൽ, പി.കോയ മാസ്റ്റർ, ശ്രീനു മൂത്തേറ്റു മണ്ണിൽ, പി.മുഹമ്മദ് എന്നിവർ സംസാരിച്ചു.നാസർ കാരന്തൂർ സ്വാഗതവും, പി.എൻ.ശശിധരൻ നന്ദിയും പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!