National News

സീലിങ് ഫാന്‍ പൊട്ടിവീണ് വനിതാ ഡോക്ടറുടെ തലക്ക് പരിക്ക്;ഹെല്‍മെറ്റ് വെച്ച് പ്രതിഷേധിച്ച് സഹപ്രവർത്തകർ

ഹൈദരബാദിലെ ഉസ്മാനിയ ജനറല്‍ ആശുപത്രിയിൽ ഹെല്‍മെറ്റ് ധരിച്ച് അസാധാരണ പ്രതിഷേധവുമായി ജൂനിയര്‍ ഡോക്ടര്‍മാര്‍. സീലിങ് ഫാന്‍ പൊട്ടിവീണ് സഹപ്രവര്‍ത്തകയുടെ തലയ്ക്ക് പരിക്കേറ്റതിന് പിന്നാലെയാണ് പ്രതിഷേധം.

പിന്നീട് ജൂനിയര്‍ ഡോക്ടര്‍മാരുടെ സംഘം വിവിധ ആവശ്യങ്ങളടങ്ങിയ മെമ്മോറാണ്ടം ആശുപത്രി സൂപ്രണ്ടിന് സമര്‍പ്പിച്ചു.ഇത്തരം അപകടങ്ങള്‍ ആശുപത്രിയില്‍ നിത്യസംഭവങ്ങളായി മാറിക്കഴിഞ്ഞെന്നും ഇതുവരെ ഇവയൊന്നും രോഗികള്‍ക്കോ ജീവനക്കാര്‍ക്കോ ഗുരുതര പരിക്ക് ഉണ്ടാകാത്തതില്‍ സന്തോഷമുണ്ടെന്നും നിവേദനത്തില്‍ പറയുന്നു. ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാം. അപ്പോഴും അധികൃതര്‍ മൗനം പാലിക്കും. ഈ സാഹചര്യത്തിലാണ് തികച്ചും സമാധാനപരമായി ഇത്തരമൊരു സമരം സംഘടിപ്പിച്ചതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!