
ആമ്പ്രക്കുന്നുമ്മല്‍ അബേദ്കർ കോളനി വികസന മുരടിപ്പിൽ പ്രതിഷേധം സംഘടിപ്പിച്ചു. കുന്ദമംഗലം ഗ്രാമ പഞ്ചായത്തിലെ ആമ്പ്രക്കുന്നുമ്മല്‍ അംബേദ്‌കർ പട്ടികജാതി കോളനിക്കായി 2017 ൽ ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും യാതൊരുതര വികസനപ്രവർത്തനങ്ങളും നടത്താത്തതിൽ പ്രതിഷേധിച്ചാണ് ദളിത് കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ നിൽപ്പ് സമരം സംഘടിപ്പിച്ചത്. അധികൃതരുടെ ശ്രദ്ധയിൽ പല പ്രാവശ്യം ഈ വിഷയം കൊണ്ടുവന്നെങ്കിലും യാതൊരു ഫലവും ഉണ്ടായിട്ടില്ലെന്നും കോളനിവാസികൾ ഈ വിഷയത്തിൽ നിരാശരാണെന്നും കോളനിയെ മാറി മാറി വരുന്ന ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകൾ അവഗണിക്കുന്ന രീതിയാണെന്നുമുള്ള കോളനിവാസികളുടെ പ്രതിഷേധം അറിയിച്ച് കൊണ്ട് കുന്ദമംഗലം മണ്ഡലം ദളിത് കോൺഗ്രസ്സിൻ്റെ ആഭിമുഖ്യത്തിൽ ബ്ലോക്ക് ഓഫീസിനു മുന്നിലാണ് നിൽപ്പ് സമരം നടത്തിയത്. ദലിത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് ചന്ദ്രൻ കല്ലറ അധ്യക്ഷൻ വഹിച്ച പരിപാടിയിൽ മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റ് ബാബു നെല്ലൂളി ഉൽഘാടനം ചെയ്തു. ദളിത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി മാരായ ഹരീഷ് കുമാർ കെ.മാധവൻ ജില്ലാ പ്രസിഡൻ്റ് സാമിക്കുട്ടി എന്നിവർ സംസാരിച്ചു. സെക്രട്ടറി സുബീഷ് സ്വാഗതവും റിനീഷ് ബാൽ നന്ദിയും പറഞ്ഞു.

