Trending

കുടിവെള്ള പദ്ധതി ഉദ്ഘാടനം ശ്രേയാംസ്കുമാര്‍ എം.പി നിര്‍വ്വഹിച്ചു

ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ കല്ലുമ്പുറം ഇ.പി അബുഹാജി സ്മാരക കുടിവള്ള പദ്ധതി എം.വി ശ്രേയാംസ്കുമാര്‍ എം.പി ഉദ്ഘാടനം ചെയ്തു. പരേതനായ എം.പി വീരേന്ദ്രകുമാര്‍ എം.പിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 26 ലക്ഷം രൂപ ചെലവിലാണ് കുടിവെള്ള പദ്ധതി നടപ്പിലാക്കിയത്.
ചാത്തമംഗംല ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ ഉള്‍പ്പെട്ട കല്ലുമ്പുറം മുണ്ടോട്ട്പോയില്‍ ഭാഗത്തെ രൂക്ഷമായ കുടിവെള്ള ക്ഷാമത്തിനുള്ള പരിഹാരമായി നടപ്പിലാക്കിയ ഈ പദ്ധതിയിൽ 150 ഓളം കുടുംബങ്ങള്‍ക്കാണ് ഗുണം ലഭിക്കുന്നത്.
പി.ടി.എ റഹീം എം.എല്‍.എ മുഖ്യാതിഥിയായ ചടങ്ങിൽ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി ശിവദാസന്‍നായര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് മെമ്പര്‍
പി.ടി.എം ഷറഫുന്നീസ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ടി.എ രമേശന്‍, മെമ്പര്‍ എ.കെ മൈമൂന, വി കുഞ്ഞാലി, വി.പി രാജീവ്, എം.കെ അബൂബക്കര്‍, എന്‍ ഹമീദ്, മണ്ണില്‍
വിജയന്‍, ഗോപാലകൃഷ്ണന്‍ ചൂലൂര്‍, കെ. മജീദ്, എം. നാരായണന്‍കുട്ടി, എ.പി ഷാനവാസ് സംസാരിച്ചു. ഇ.പി.എം കോയ മാസ്റ്റര്‍ സ്വാഗതവും കെ.കെ അഷ്റഫ് മാസ്റ്റര്‍
നന്ദിയും പറഞ്ഞു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!