
കേന്ദ്രമന്ത്രി രാംദാസ് അത്തേവാലക്ക് കോവിഡ് സ്ഥിരീകരിച്ചു. ശരീരവേദനയും ചുമയും അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. കോവിഡ് പോസിറ്റീവായതിനെ തുടർന്ന് അത്തേവാലയെ മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
‘എന്റെ കോവിഡ് പരിശോധനഫലം പോസിറ്റീവാണ്. മുൻകരുതൽ നടപടികളുടെ ഭാഗമായി മെഡിക്കൽ ഉപദേശത്തിെൻറ അടിസ്ഥാനത്തിൽ ആശുപത്രിയിൽ പ്രവേശിച്ചു. ഇൗ സമയത്തിനുള്ളിൽ താനുമായി സമ്പർക്കം പുലർത്തിയവർ കൊറോണ മുൻകരുതൽ നടപടികൾ സ്വീകരിക്കണം. ആശങ്കവേണ്ട. നിലവിൽ ഷെഡ്യൂൾ ചെയ്തിരുന്ന പരിപാടികൾ റദ്ദാക്കി’ -അത്തേവാല ട്വിറ്ററിൽ കുറിച്ചു

