Trending

‘എൻ്റെ ഉയിരിനും ഉലഗിനും ഇന്ന് പിറന്നാൾ ”; പ്രിയപ്പെട്ട മക്കൾക്ക് ആശംസകൾ നേർന്ന് നയൻതാര

തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയുടെയും സംവിധായകൻ വിഗ്നേഷ് ശിവൻ്റെയും ഇരട്ടക്കുട്ടികളായ ഉയിരിനും ഉലഗിനും ഇന്ന് പിറന്നാൾ. പ്രിയപ്പെട്ട മക്കൾക്ക് ആശംസകൾ നേർന്ന് നയൻതാരതൻ്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് ഈ സന്തോഷവാർത്ത ആരാധകരുമായി പങ്കുവെച്ചത്.

“എൻ്റെ ഉയിരിനും ഉലഗിനും പിറന്നാൾ ആശംസകൾ” എന്ന അടിക്കുറിപ്പോടെയാണ് നയൻതാര മക്കളുടെ പിറന്നാൾ സന്തോഷം അറിയിച്ചത്. ഇതോടൊപ്പം “ഹാപ്പി ബർത്ത്‌ഡേ ഉയിർ ആൻഡ് ഉലഗ്” എന്ന് ഹൃദയ ചിഹ്നത്തോടുകൂടി കുറിച്ചുകൊണ്ട് മൂന്ന് തട്ടുകളുള്ള കേക്കിൻ്റെ മനോഹരമായ ചിത്രവും ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചു. കേക്കിൽ കൈ കോർത്ത് തിരിഞ്ഞുനിൽക്കുന്ന ഉയിരിൻ്റെയും ഉലകിൻ്റെയും ചിത്രം ആലേഖനം ചെയ്തിട്ടുണ്ട്. താരങ്ങളുടെ പ്രിയപ്പെട്ട ഇരട്ടക്കുട്ടികൾക്ക് ഇപ്പോൾ മൂന്ന് വയസ്സ് തികഞ്ഞിരിക്കുകയാണ്.

നീണ്ട വർഷത്തെ പ്രണയത്തിന് ശേഷം 2022 ജൂൺ 9-നാണ് നയൻതാരയും വിഗ്നേഷ് ശിവനും വിവാഹിതരാകുന്നത്. അതേ വർഷം വാടകഗർഭധാരണത്തിലൂടെയാണ് താരങ്ങൾക്ക് ഉയിരും ഉലഗും ജനിക്കുന്നത്.

തമിഴ്, തെലുങ്ക്, മലയാളം സിനിമകളിലെ ശക്തമായ കഥാപാത്രങ്ങളിലൂടെയും വൈവിധ്യമാർന്ന പ്രകടനങ്ങളിലൂടെയുമാണ് നയൻതാര ലേഡി സൂപ്പർ സ്റ്റാറായി വളർന്നത്. കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതിൽ ഏറെ ശ്രദ്ധാലുവായ നടി കൂടിയാണ് അവർ. ഏറ്റവും ഒടുവിൽ, ഷാരൂഖ് ഖാൻ്റെ ബ്ലോക്ക്ബസ്റ്റർ ചിത്രം ‘ജവാനി’ലൂടെയാണ് നയൻതാര ഹിന്ദി സിനിമാലോകത്തേക്ക് അരങ്ങേറ്റം കുറിച്ചത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!