ബാഗ്ദാദ്: വടക്കന്‍ ഇറാഖിൽ വിവാഹം നടന്ന ഹാളിലുണ്ടായ തീപ്പിടിത്തത്തിൽ 100 പേര്‍ മരിച്ചു. 150ലേറെ പേർക്ക് പരിക്കേറ്റു. ഇറാഖിലെ ഹംദാനിയയിലായിരുന്നു സംഭവമെന്ന് ഇറാഖ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എ.എഫ്.പി. റിപ്പോർട്ട് ചെയ്തു. ഹാളിനകത്ത് വെച്ച് പടക്കം പൊട്ടിച്ചതാണ് തീപ്പിടിത്തത്തിന് കാരണമായതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
വിലകുറഞ്ഞ സീലിങ്ങ് ഉപയോഗിച്ചതിനാൽ പല ഭാഗങ്ങളിലും സീലിങ് അടർന്ന് വീഴുകയും ഇത് തീപിടിത്തത്തിന്റെ ആഘാതം വർധിപ്പിക്കുകയും ചെയ്തുവെന്ന് പ്രതിരോധവകുപ്പ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു. അപകടത്തിന്റെ നിരവധി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.