National News

സാമ്പത്തിക തട്ടിപ്പ് കേസ്;നടിമാരെ ജയിലില്‍ എത്തിച്ചു,കൂടിക്കാഴ്ച്ച പുനരാവിഷ്കാരിച്ച് പൊലീസ്

സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി സുകേഷ് ചന്ദ്രശേഖറുമായുള്ള രണ്ട് തെന്നിന്ത്യന്‍ നടിമാരുടെ കൂടിക്കാഴ്ച പുനഃസൃഷ്ടിച്ച് തെളിവെടുപ്പ് നടത്തി ഡല്‍ഹി പോലീസ്. കള്ളപ്പണക്കേസില്‍ തുടരുന്ന അന്വേഷണത്തിന്റെ ഭാഗമായി നിക്കി തംബോലി, സോഫിയ സിങ് എന്നീ താരങ്ങളെ ശനിയാഴ്ച തിഹാര്‍ ജയിലിലെത്തിച്ചാണ് പോലീസ് തെളിവെടുപ്പ് നടത്തിയത്.ഇവർ ഉൾപ്പെടെ നാല് നടിമാർ സുകാഷ് ചന്ദ്രശേഖറിനെ വിവിധ സമയങ്ങളിൽ ജയിലിൽ സന്ദർശിച്ചതായി ഇഡി കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു

താരങ്ങളും മോഡലുകളുമായ ഇവര്‍ക്ക് സുകേഷ് ചന്ദ്രശേഖര്‍ പണം നല്‍കിയിരുന്നുവെന്നാണ് പോലീസ് കണ്ടെത്തിയത്. ഉന്നതസ്ഥാനത്തിരിക്കുന്ന പലരില്‍ നിന്നുള്‍പ്പെടെ സുകേഷ് ചന്ദ്രശേഖര്‍ 200 കോടിയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ടാണ് അന്വേഷണം പുരോഗമിക്കുന്നത്. നടി ജാക്വിലിന്‍ ഫര്‍ണാണ്ടസ്, നോറ ഫത്തേഹി, പിങ്കി ഇറാനി, സ്റ്റൈലിസ്റ്റ് ലീപാക്ഷി എല്ലവാഡി എന്നിവരെ പോലീസ് ഇതിനകം ചോദ്യം ചെയ്തിട്ടുണ്ട്. നിലവിൽ മണ്ടോലി ജയിലിലാണ് സുകാഷ്. കേസിൽ വിശദമായ അന്വേഷണം നടത്തിവരികയാണെന്നും അതിനാലാണ് സുകാഷ് നടിമാരുമായി നടത്തിയ കൂടിക്കാഴ്ച പുനരാവിഷ്കരിച്ചതെന്നും സ്‌പെഷൽ പൊലീസ് കമ്മിഷണർ (ക്രൈം) രവീന്ദ്ര യാദവ് പറഞ്ഞു.
അന്വേഷണവുമായി ബന്ധപ്പെട്ടവരെ മാത്രമേ ഉപ്പോള്‍ ചോദ്യം ചെയ്യുന്നുള്ളൂവെന്നും തെളിവെടുപ്പ് പൂര്‍ണമായും വീഡിയോ ചിത്രീകരണം നടത്തിയിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. സംഭവം പുനഃസൃഷ്ടിച്ചതിലൂടെ നടന്ന തട്ടിപ്പിന്റെ കൃത്യമായ ധാരണ ലഭിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!