കളരിക്കണ്ടി പൊയ്യയിൽ വീടിന്റെ ചുറ്റുമതിലിനുള്ളിൽ മുള്ളൻപന്നി കുടുങ്ങി.പൊയ്യയിൽ തീക്കുനി റോഡിൽ ഓട്ടൂര് ശ്രീജിത്തിന്റെ വീടിന്റെ ചുറ്റുമതിലിനുള്ളിൽ കുടുങ്ങിയ നിലയിലാണ് മുള്ളൻപന്നി ഉള്ളത്.അല്പസമയം മുൻപാണ് വീട്ടുകാരുടെ ശ്രദ്ധയിൽ ഇത് പെട്ടത്.വനം വകുപ്പിനെ വിവരം അറിയിച്ചിട്ടുണ്ട്.ഏകദേശം 15 കിലോയിലധികം തൂക്കം വരുമെന്നാണ് അനുമാനം.