Trending

സൗദിയിൽ ആംബുലൻസ് ഡ്രൈവർ ആയി സൗദി വനിത


റി​യാ​ദ്: തി​ര​ക്കേ​റി​യ ത​ല​സ്ഥാ​ന ന​ഗ​രി​യി​ല്‍ രോ​ഗി​ക​ളു​മാ​യി ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക്​ പാ​യു​ന്ന ആം​ബു​ല​ന്‍​സി​െന്‍റ വ​ള​യം പി​ടി​ക്കാ​ന്‍ വ​നിതയും. ഡ്രൈ​വ​ര്‍ സീ​റ്റി​ല്‍ ഇ​രു​ന്ന്​ ച​ക്രം പി​ടി​ക്കു​ന്ന​തി​ല്‍ താ​ന്‍ ഏ​റെ സ​ന്തോ​ഷ​വ​തി​യാ​ണെ​ന്ന് സൗ​ദി​യി​ലെ ആ​ദ്യ വ​നി​ത ആം​ബു​ല​ന്‍​സ്​ ഡ്രൈ​വ​ര്‍ സാ​റ അ​ല്‍​അ​നൈ​സി. റി​യാ​ദി​ലെ കി​ങ്​ ഫ​ഹ​ദ് മെ​ഡി​ക്ക​ല്‍ സി​റ്റി​യി​ല്‍ ആം​ബു​ല​ന്‍​സ് ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്യു​ന്ന സാ​റ ത​െന്‍റ ദൗ​ത്യ​ത്തി​​ല്‍ ഏ​റെ സം​തൃ​പ്​​തി ക​ണ്ടെ​ത്തു​ന്നു. ആം​ബു​ല​ന്‍​സ് ഡ്രൈ​വ​ര്‍ എ​ന്ന ജോ​ലി​യി​ല്‍​നി​ന്ന് നി​ര​വ​ധി അ​നു​ഭ​വ​ങ്ങ​ളും ആ​ത്മ​വി​ശ്വാ​സ​വും ല​ഭി​ച്ചു​വെ​ന്നും രോഗികളു​ടെ ജീ​വ​ന്‍ ര​ക്ഷി​ക്കാ​ന്‍ ക​ഴി​ഞ്ഞു​വെ​ന്ന ആ​ത്മ​സം​തൃ​പ്തി​ ന​ല്‍​കു​ന്ന​താ​യും അ​വ​ര്‍ പ​റ​ഞ്ഞു.
കു​ട്ടി​ക്കാ​ലം മു​ത​ല്‍ ആ​രോ​ഗ്യ​രം​ഗ​ത്തു സേ​വ​നം ചെ​യ്യ​ണ​മെ​ന്ന് ആ​ഗ്ര​ഹി​ച്ചി​രു​ന്നു.

താ​മ​സി​ക്കു​ന്ന പ്ര​ദേ​ശ​ത്ത്​ ആ​ര്‍​ക്കെ​ങ്കി​ലും ചെ​റി​യ മു​റി​വു​ക​ള്‍ പ​റ്റി​യാ​ല്‍ ത​ന്നെ സ​മീ​പി​ക്കു​ക​യും അ​വ​ര്‍​ക്ക്​ പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ​ക​ള്‍ ചെ​യ്യാ​റു​ണ്ടെ​ന്നും സാ​റ പ​റ​യു​ന്നു. ഇ​ത് ഏ​റെ സ​ന്തോ​ഷം ന​ല്‍​കി​യി​രു​ന്ന​താ​യും ഹോം ​ഡോ​ക്ട​ര്‍ എ​ന്ന് പി​താ​വ് ഒ​രു ആ​ശ​യം മു​ന്നോ​ട്ടു​വെ​ച്ചി​രു​ന്നെ​ന്നും ഒ​രു മാ​ധ്യ​മ​ത്തി​ന്​ അ​നു​വ​ദി​ച്ച അ​ഭി​മു​ഖ​ത്തി​ല്‍ അ​വ​ര്‍ പ​റ​ഞ്ഞു. കോ​വി​ഡ്​ കാ​ല​ത്തെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വെ​ല്ലു​വി​ളി​യാ​യി ത​ന്നെ ക​ണ്ടി​രു​ന്നു. വാ​ഹ​നം നി​ര​ത്തി​ലി​റ​ക്കും​ മു​മ്ബ്​ പൂ​ര്‍​ണ​മാ​യും പ​രി​ശോ​ധി​ക്കു​ം. എ​ല്ലാ മേ​ഖ​ല​യി​ലും സൗ​ദി വ​നി​ത​ക​ള്‍ സ്ഥാ​നം പി​ടി​ച്ചു​ക​ഴി​ഞ്ഞു. അ​വ​രെ ശാ​ക്തീ​ക​രി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ശ്ര​മം​തു​ട​രു​ക​യാ​ണ്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!