മുക്കം: എഴുത്തുകാരൻ, പ്രഭാഷകൻ, സാമൂഹ്യ നിരൂപകൻ എന്നീ നിലകളിൽ ശ്രദ്ധേയനായ ഹമീദ് ചേന്ദമംഗല്ലൂരിനെ അദ്ദേഹത്തിൻ്റെ എഴുപത്തഞ്ചാം ജന്മ വാർഷികത്തിൽ ചേന്ദമംഗല്ലൂരിലെ പൗരാവലി ആദരിക്കുന്നു. ആഗസ്റ്റ് അഞ്ചിന് നടക്കുന്ന പരിപാടിയിൽ സുനിൽ പി ഇളയിടം മുഖ്യ പ്രഭാഷണം നടത്തും.എം എൽ എ ലിൻ്റോ ജോസഫ് നാടിൻ്റെ ഉപഹാരം സമർപ്പിക്കും. പ്രമുഖ വ്യക്തികളും പൗരപ്രമുഖരും സംബന്ധിക്കും.
പരിപാടിയുടെ നടത്തിപ്പിനായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. ഭാരവാഹികളായി വി പി ഹമീദ് (ചെയർമാൻ), ബന്ന ചേന്ദമംഗല്ലൂർ (ജനറൽ കൺവീനർ), കെ ടി നജീബ്, ഒ.ശരീഫുദ്ദീൻ (വൈ.ചെയർമാൻമാർ) എന്നിവരെ തെരഞ്ഞെടുത്തു.മറ്റു ഭാരവാഹികൾ എൻ കെ ഉമ്മർകോയ മാസ്റ്റർ, കെ സമദ് മാസ്റ്റർ, ജയശീലൻ പയ്യടി, നാസർ ചാലക്കൽ, പി കെ മനോജ് മാസ്റ്റർ, നാസർ കൊളായി, കെ പി വേലായുധൻ മാസ്റ്റർ.
യോഗത്തിൽ കെ ടി നജീബ് അധ്യക്ഷം വഹിച്ചു.ബന്ന ചേന്ദമംഗല്ലൂർ, നാസർ കൊളായി, മമ്മദ് മാസ്റ്റർ, മജീദ് ചാലക്കൽ, എൻ ഇംതിയാസ്, സുനിൽ സലാം തുടങ്ങിയവർ സംസാരിച്ചു.