എം .എസ് .എഫ് കുന്ദമംഗലം പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നേതാക്കൾക്കും സമര പോരാളികൾക്കും സ്വീകരണം നൽകി .മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ ഒ ഉസൈൻ പരിപാടി ഉദ്ഘാടനം ചെയ്തു.എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി ഷാക്കിർ പാറയിൽ,ഹരിത മലപ്പുറം ജില്ലാ ചെയർ പേഴ്സൺ ഫിദ ടി പി ,+1 സീറ്റ് വിഷയത്തിൽ ജയിൽ വാസം അനുഭവിച്ച യാസീൻ കൂളിമാട്,മുർഷിദ് പെരിങ്ങൊളം എന്നിവരെ ചടങ്ങിൽ ആദരിച്ചു.പഞ്ചായത്ത് എംഎസ്എഫ് പ്രസിഡന്റ് സുഫിയാൻ ഒളോങ്ങൽ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി ഹാരിസ് തറക്കൽ,യൂത്ത് ലീഗ് പ്രസിഡന്റ് സിദ്ധീക്ക് തെക്കയിൽ,വൈസ് പ്രസിഡന്റ് ഉബൈദ് ജികെ,വനിതാ ലീഗ് ജനറൽ സെക്രട്ടറി ഫാത്തിമ ജെസ്‌ലി,അദ്‌നാൻ പടനിലം ,കെപി ഷംസുദ്ധീൻ ,ഷാദിൽ ,അബ്‌ദുറഹിമാൻ ,നിഹാൽ ,നാജി മുഹമ്മദ് ,ഫാസിൽ ,ഇർഷാദ് തുടങ്ങിയവർ സംബന്ധിച്ചു.