കുന്ദമംഗലം ഉപജില്ലാ സ്‌കൂള്‍ സുബ്രതോ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ചാത്തമംഗലം പഞ്ചായത്ത് മിനി സ്റ്റേഡിയത്തില്‍ എഇഒ കെ ജെ പോള്‍ ഉദ്ഘാടനം ചെയ്തു. ഉപജില്ല സ്‌കൂള്‍ ഗെയിംസ് അസോസിയേഷന്‍ സെക്രട്ടറി എ. കെ മുഹമ്മദ് അഷ്റഫ് അധ്യക്ഷത വഹിച്ചു . പി സന്തോഷ് ,ഫസല്‍ റഹ്‌മാന്‍ ,കെ രാഹുല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
പി പി ബഫീര്‍ സ്വാഗതവും കെ കെ ദീപേഷ് നന്ദിയും പറഞ്ഞു. സബ്ജുനിയര്‍ ആണ്‍ കുട്ടികളുടെ വിഭാഗത്തില്‍ കുന്ദമംഗലം എച്ചഎസ്സിനെ പരിചയപ്പെടുത്തി കാരന്തൂര്‍ മര്‍കസ് ബോയ്‌സ് എച്ച്എസ് ചാമ്പ്യന്‍മാരായി.
ജൂനിയര്‍ ആണ്‍ കുട്ടികളുടെ വിഭാഗം ഫൈനലില്‍ കുന്ദമംഗലം ഹൈസ്‌കൂള്‍ കാരന്തുര്‍ മര്‍കസ് ബോയ്‌സ് ഹൈസ്‌കൂളിനെ ടൈബ്രകറില്‍ പരാജയപ്പെടുത്തി ചാമ്പ്യന്മാരായി. സമാപന ചടങ്ങില്‍ ഫൂട്‌ബോള്‍ ആസോസിയേഷന്‍ ദേശിയ സെക്രടറി എ കെ മുഹമ്മദ് അഷ്റഫ് വിജയികള്‍ക്കുള്ള ട്രോഫികള്‍ നല്‍കി .