രണ്‍വീര്‍ സിംഗിന്റെ നഗ്ന ഫോട്ടോഷൂട്ടുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ചു ദിവസങ്ങളിൽ വിവാദങ്ങളാണ് അരങ്ങേറുന്നത്.രൺവീറിന്റെ ചിത്രങ്ങൾ സ്ത്രീകളുടെ വികാരം വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി പരാതിയും തുടർന്ന് നടപടിയുമൊക്കെ സ്വീകരിച്ചിരുന്നു. ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട് എൻഡിടിവിയിൾ നടന്ന ഒരു ചർച്ചയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
രണ്‍വീര്‍ സിംഗിന്റെ ഫോട്ടോയില്‍ എന്താണ് വള്‍ഗറായി ഉള്ളത് എന്ന് അവതാരക ചോദിക്കുന്നു. ‘രണ്‍വീര്‍ സിംഗ് നിതംബം കാണിക്കുന്നു. അദ്ദേഹം നഗ്‌നയായി നില്‍ക്കുന്നു. എത്ര പേര്‍ക്ക് അത് മനസിലാകുമെന്ന് അറിയില്ല’ എന്നാണ് അതിഥിയായെത്തിയ വേദിക ചൗബേ പറയുന്നത്. മറുപടി കേട്ട് അവതാരിക ചിരിയടക്കാന്‍ കഴിയാതെ തലതാഴ്ത്തുന്നു. ‘ നിങ്ങള്‍ ചിരിച്ചോളൂ മാഡം, പക്ഷെ ഇതൊരു ദേശീയ പ്രശ്‌നമാണ്’ എന്ന് വേദിക മറുപടി നല്‍കുന്നു.വീഡിയോ കേരളത്തിലും വൈറലാണ് പേപ്പര്‍ മാസികയുടെ ഫോട്ടോഷൂട്ടിലാണ് രണ്‍വീര്‍ നഗ്നനായെത്തിയത്. ഇത് സമൂഹമാധ്യമങ്ങളിലൂടെ രണ്‍വീര്‍ പുറത്ത് വിടുകയും ചെയ്തു. തൊട്ടുപിന്നാലെ താരത്തെ പ്രശംസിച്ചും പരിഹസിച്ചും ഒട്ടേറെ പേര്‍ രംഗത്തെത്തി.
#NoSpin | "Of course this is vulgar, we can see his (Ranveer Singh's) 'bum', his video is with me he is completely nude in that video": Vedika Chaubey, complainant on FIR against actor Ranveer Singh for nude photoshoot pic.twitter.com/6WS9zt4pBk
— NDTV (@ndtv) July 26, 2022