അധികൃതരുടെ പിഴവ് മൂലം മധ്യപ്രദേശില്‍ ഒരു കുടുംബത്തിന് ലഭിച്ചത് 3,419 കോടി രൂപയുടെ വൈദ്യുതി ബില്‍.പ്രിയങ്ക ഗുപ്ത എന്ന വീട്ടമ്മയുടെ പേലിലുള്ള ഗാർഹിക കണക്ണനാണ് 3,419 കോടി രൂപയുടെ വൈദ്യുതി ബിൽ ലഭിച്ചത്. വൈദ്യുതി ബില്‍ കണ്ടതോടെ ദേഹാസ്വാസ്യം അനുഭവപ്പെട്ട ഗൃഹനാഥനെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ശരാശി 1500 രൂപയുടെ ബില്ലാണ് ലഭിക്കാറുള്ളത്. എന്നാൽ ഇത്തവണ 3419 കോടിയുടെ ബിൽ കണ്ടപ്പോൾ അവർ അമ്പരന്നു. എന്നാൽ അധികൃതർ നടത്തിയ പരിശോധനയിൽ ക്ലർക്കിന് പറ്റിയ തെറ്റാണ് ബില്ലിലെ പിഴവിന് കാരണമെന്ന് കണ്ടെത്തി. മധ്യപ്രദേശ് സർക്കാറിന്റെ ഉടമസ്ഥതയിലുള്ള പവർ കമ്പനിയാണ് വൈദ്യുതി വിതരണം ചെയ്യുന്നത്. ജൂലായ് മാസത്തിലെ ഗാര്‍ഹിക വൈദ്യുതി ഉപയോഗത്തിന് 3,419 കോടി രൂപയുടെ ബില്‍ ലഭിച്ചതോടെ തന്റെ പിതാവ് മോഹാലസ്യപ്പെട്ടുവെട്ടും അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും പ്രിയങ്ക ഗുപ്തയുടെ ഭർത്താവ് സഞ്ജീവ് കാങ്കനെ പറഞ്ഞു.പിന്നീട് ഇത് തിരുത്തിയ കമ്പനി 1300 രൂപയുടെ പുതിയ ബില്‍ കുടുംബത്തിന് നല്‍കി. ‘മാനുഷികമായ തെറ്റ്’ എന്നാണ് ഇതിന് കമ്പനി നല്‍കുന്ന വിശദീകരണം.
അധികൃതരുടെ പിഴവ്;ഒരു കുടുംബത്തിന് ലഭിച്ചത് 3,419 കോടി രൂപയുടെ വൈദ്യുതി ബില്‍ വീട്ടുടമസ്ഥൻ ബോധം കെട്ടു,ആശുപത്രിയില്‍

