വെറ്ററിനറി വിദ്യാർത്ഥിയുടെ ഭവന നിർമ്മാണത്തിന് തുടക്കം കുറിച്ചു
മുക്കം: വാസയോഗ്യമല്ലാത്ത ഭവനത്തിൽ താമസിക്കുന്ന വെറ്ററിനറി വിദ്യാർത്ഥിയുടെ ഭവന നിർമ്മാണം സൊസൈറ്റി ഓഫ് വെറ്ററിനേറിയൻസ് & വെറ്ററിനറി സ്‌റ്റുഡൻറ്റ്സ് SOVAS ഏറ്റെടുത്ത് നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു…. മൃഗ സംരക്ഷണ വകുപ്പ് ജില്ലാ ഡപ്യൂട്ടി ഡയറക്ടർ ഡോ.കെ.കെ ബേബി ഉദ്ഘാടനം ചെയ്തു… ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് ഡോ.നീനകുമാർ ആശംസകൾ നേർന്നു.. SOVAS സെക്രട്ടറി ഡോ.ദിജേഷ് ഉണ്ണികൃഷ്ണൻ കരാർ കൈമാറി കൊണ്ട് നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഡോ.അഞ്ജലി സ്വാഗതം പറയുകയും ഡോ.കൃഷ്ണസൂരജ് നന്ദി അറിയിക്കുകയും ചെയ്തു… മൂന്ന് മാസത്തിനുള്ളിൽ ഭവന നിർമ്മാണം പൂർത്തീകരിച്ച് വിദ്യാർത്ഥിക്ക് താക്കോൽ കൈമാറാനാണ് SOVAS നിശ്ചയിച്ചത്.