Trending

സ്വർണ്ണക്കടത്ത് മുൻ ഐടി സെക്രട്ടറിഎംശിവശങ്കറിനെ നാളെ വീണ്ടും എൻ ഐ എ ചോദ്യം ചെയ്യും

സ്വർണക്കടത്ത് കേസിൽ മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിനെ ചോദ്യം ചെയ്തു. ചോദ്യം ചെയ്യൽ നാളെയും .ഏകദേശം ഒമ്പത് മണിക്കൂറോളം നേരമാണ് സംസ്ഥാനത്തെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനെ എൻ ഐ എ ചോദ്യം ചെയ്തത്. ഇത് രണ്ടാം തവണയാണ് കേസുമായി ബന്ധപ്പെട്ട് എൻ ഐ എ ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്.
രാവിലെ 10 മണിയോടെ കൊച്ചിയിലെ എൻ ഐ എ ഓഫീസിൽ വെച്ചാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത്. അന്വേഷണ സംഘാംഗങ്ങൾക്ക് പുറമെ ഹൈദരാബാദ് യൂനിറ്റിലെ ഉദ്യോഗസ്ഥരും കൊച്ചിയിലെത്തിയിരുന്നു. എൻഐഎയുടെ പ്രോസിക്യൂട്ടർമാരും സിറ്റിംഗിൽ ഹാജരായി.
ആദ്യഘട്ട ചോദ്യം ചെയ്യലിലെ പൊരുത്തക്കേടുകൾ മുൻനിർത്തിയായിരുന്നു ഇന്നത്തെ ചോദ്യം ചെയ്യൽ. നാളെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് സൂചന. സ്വപ്‌നക്കും കൂട്ടാളികൾക്കുംകള്ളക്കടത്ത്ഇടപാടുണ്ടായിരുന്നുവെന്ന്തനിക്കറിയില്ലായിരുന്നുവെന്നാണ്ശിവശങ്കർ ഇന്നും ആവർത്തിച്ചത്.എന്നാൽ ശിവശങ്കരനു് എൻഐ.എ ക്ലീൻ ചീട്ട് നൽകിയിട്ടില്ല. ശിവശങ്കരൻ്റെ അഭിഭാഷകൻ എസ് രാജീവ് മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി. സ്വർണ്ണ കടത്തുമായി തൻ്റെ കക്ഷിക്ക് യാതൊരു ബദ്ധവുമില്ലെന്ന് ഹൈക്കോടതി അഭിഭാഷകൻ’ എസ് രാജീവ് ആവർത്തിച്ചു. മാധ്യമസൃഷ്ടിമാത്രമാണെന്നുംഅദ്ദേഹംപറഞ്ഞു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!