information

അറിയിപ്പുകള്‍

ആര്‍ ടി ഓഫീസ് സേവനങ്ങള്‍ ലഭിക്കില്ല

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കോഴിക്കോട് സിവില്‍ സ്റ്റേഷന്‍ കണ്ടെയ്മെന്റ് സോണില്‍ ഉള്‍പ്പെടുത്തിയതിനാല്‍ സിവില്‍ സ്റ്റേഷനിലെ ആര്‍ടിഓഫീസില്‍ നിന്നും പൊതുജനങ്ങള്‍ക്ക് മറ്റൊരറിയിപ്പുണ്ടാകുന്നതുവരെ സേവനങ്ങള്‍ ലഭിക്കില്ലെന്ന് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.

റിസർച്ച് ഓഫീസർ ഡെപ്യൂട്ടേഷൻ: 31 വരെ അപേക്ഷിക്കാം
കേരള സർക്കാരിനു കീഴിലുള്ള സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സ്ഥാപനമായ എസ്.സി.ഇ.ആർ.ടി കേരളയിലേക്ക് ഉറുദു, കന്നഡ ഭാഷകളിൽ റിസർച്ച് ഓഫീസർ തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷിക്കാനുള്ള തിയതി ജൂലൈ 31 വരെ നീട്ടി. സർക്കാർ സ്‌കൂളുകൾ, സർക്കാർ അധ്യാപക പരിശീലന കേന്ദ്രങ്ങൾ, സർക്കാർ കോളേജുകൾ, സർക്കാർ ട്രെയിനിംഗ് കോളേജുകൾ, യൂണിവേഴ്‌സിറ്റികൾ എന്നിവയിൽ ജോലി ചെയ്യുന്ന അധ്യാപകർക്ക് നിശ്ചിത മാതൃകയിൽ അപേക്ഷിക്കാം.
അപേക്ഷകൾ വകുപ്പു മേലധികാരിയുടെ എൻ.ഒ.സി സഹിതം ജൂലൈ 31 വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് ഡയറക്ടർ, എസ്.സി.ഇ.ആർ.ടി, വിദ്യാഭവൻ, പൂജപ്പുര, തിരുവനന്തപുരം 12 എന്ന വിലാസത്തിൽ ലഭിക്കണം. അഭിമുഖം നടത്തിയായിരിക്കും നിയമനത്തിനായുള്ളവരെ തിരഞ്ഞെടുക്കുന്നത്. വിശദവിവരങ്ങൾ www.scert.kerala.gov.in ൽ ലഭ്യമാണ്.
പി.എൻ.എക്‌സ്. 2571/2020

സെക്ഷൻ ഓഫീസർ ഡെപ്യൂട്ടേഷൻ നിയമനം
കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയിൽ സെക്ഷൻ ഓഫീസർ തസ്തികയിലേക്ക് അന്യത്ര സേവന വ്യവസ്ഥയിൽ വിവിധ വകുപ്പുകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: www.kelsa.nic.in.
പി.എൻ.എക്‌സ്. 2572/2020

സൗജന്യ തൊഴിൽ പരിശീലന പരിപാടി: സ്ഥാപനങ്ങൾക്ക് അപേക്ഷിക്കാം
കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിൽ തിരുവനന്തപുരം തൈക്കാട് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം, പട്ടികജാതി/വർഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളുടെ തൊഴിൽ സാധ്യത വർദ്ധിപ്പിക്കാൻ 11 മാസം ദൈർഘ്യമുള്ള സൗജന്യ പരിശീലന പരിപാടി സെപ്തംബർ ഒന്നിന് ആരംഭിക്കും. കോഴ്‌സ് നടത്താൻ താല്പര്യമുള്ള എല്ലാവിധ സൗകര്യങ്ങളോടും, അംഗീകൃതവും, വരുമാന നികുതി സംബന്ധിച്ച റിട്ടേൺ ഫയൽ ചെയ്യുന്നതും മൂന്നു വർഷമോ അതിലധികമോ പ്രവൃത്തിപരിചയവുമുള്ള സ്ഥാപനങ്ങൾക്ക് ആഗസ്റ്റ് 17ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് അപേക്ഷ സമർപ്പിക്കാം. ടൈപ്പ്‌റൈറ്റിംഗ്, ഷോർട്ട്ഹാന്റ്, കമ്പ്യൂട്ടർ, ഇംഗ്ലീഷ്, കണക്ക്, പൊതുവിജ്ഞാനം വിഷയങ്ങളിലാണ് പരിശീലനം. കോഴ്‌സ് പഠിപ്പിക്കുന്ന സ്ഥാപനത്തിന് ഒരു കുട്ടിക്ക് പ്രതിമാസം 800 രൂപ നിരക്കിൽ ഫീസ് നൽകും.
കൂടുതൽ വിവരങ്ങൾക്ക് സബ് റീജിയണൽ എംപ്ലോയ്‌മെന്റ് ഓഫീസർ, നാഷണൽ കരിയർ സർവീസ് സെന്റർ ഫോർ എസ്.സി/എസ്.റ്റി, തൈക്കാട്, തിരുവനന്തപുരം 14 എന്ന വിലാസത്തിലോ 8304009409 എന്ന ഫോൺ നമ്പറിലോ cgctvmkerala@gmail.com എന്ന ഇ-മെയിലിലോ ബന്ധപ്പെടണം.

നിയമ ബിരുദധാരികള്‍ക്ക് ധനസഹായം

ജുഡീഷറിയില്‍ പിന്നാക്ക വിഭാഗങ്ങളുടെ മതിയായ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് നടപ്പിലാക്കുന്ന അഭിഭാഷക ധനസഹായ പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു. കേരള ബാര്‍ കൗണ്‍സിലില്‍ 2019 ജൂലൈ ഒന്നിനും 2020 ജൂണ്‍ 30നുമിടയില്‍ എന്‍ റോള്‍ ചെയ്ത് സംസ്ഥാനത്ത് തന്നെ പ്രാക്ടീസ് ചെയ്യുന്ന ഒ.ബി.സി വിഭാഗത്തില്‍പ്പെട്ട നിയമ ബിരുദ ധാരികള്‍ക്ക് അപേക്ഷിക്കാമെന്ന് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. അവസാന തീയതി ആഗസ്റ്റ് 20. അപേക്ഷാ ഫോമിന്റെ മാതൃകയും വിശദവിവരങ്ങളും www.bcdd.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍ : 0495-2377786, ഇ-മെയില്‍ : bcddkkd@gmail.com

ഗവ. വനിത ഐടിഐയില്‍ സ്വാശ്രയ കോഴ്സുകളില്‍ അഡ്മിഷന്‍ തുടങ്ങി

കോഴിക്കോട് ഗവ. വനിത ഐടിഐയില്‍ ഇന്‍സ്റ്റിറ്റി്യൂട്ട് മാനേജ്മെന്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എസ്എസ്എല്‍സി, പ്ലസ്ടു, ഡിഗ്രി യോഗ്യതയള്ളവര്‍ക്ക് തൊഴിലധിഷ്ഠിത പ്ലെയ്സ്മെന്റ് സപ്പോര്‍ട്ടോടുകൂടിയ എയര്‍ കാര്‍ഗോ ഷിപ്പിംഗ് ആന്റ് ലോജിസ്റ്റിക്സ് മാനേജ്മെന്റ്, പ്രോഫഷണല്‍ ഡിപ്ലോമ ഇന്‍ ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് ആന്റ് ടാക്സേഷന്‍ എന്നീ സ്വാശ്രയ കോഴ്സുകളിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു.ഇന്‍ഡസ്ട്രിയല്‍ വിസിറ്റ്, ഇംഗ്ലീഷ് ഭാഷാപരിജ്ഞാനം, വ്യക്തിത്വ വികസനം, ഇന്റര്‍വ്യൂ, കരിയര്‍ ഡവലപ്മെന്റ് എന്നിവയില്‍ പ്രത്യേക പരിശീലനം നല്‍കുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. റഗുലര്‍ ബാച്ചുകള്‍ക്കു പുറമെ ഞായറാഴ്ച്ച ബാച്ചുകളും ഉണ്ടായിരിക്കും. ആണ്‍കുട്ടികള്‍ക്കും പ്രവേശനം ലഭിക്കും. :8590893066,9847272572

വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷിക്കാം

കര്‍ഷക തൊഴിലാളിക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2019-20 അദ്ധ്യയനവര്‍ഷത്തെ വിദ്യാഭ്യാസ അവാര്‍ഡിനുള്ള അപേക്ഷ ക്ഷണിച്ചു. 2020 മാര്‍ച്ചില്‍ സര്‍ക്കാര്‍ / എയ്ഡഡ് സ്‌കൂളുകളില്‍ നിന്നും ആദ്യ ചാന്‍സില്‍ എസ്.എസ്.എല്‍.സി/ ടി.എച്ച്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയത്തിലും 80 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് നേടിയവര്‍ക്ക് അപേക്ഷിക്കാം. 2019-20 അദ്ധ്യയന വര്‍ഷത്തില്‍ ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി അവസാന വര്‍ഷ പരീക്ഷയില്‍ 90 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികള്‍ക്കും ഡിഗ്രി, പിജി, ടി.ടി.സി, ഐ.ടി.ഐ, ഐ.ടി.സി, പോളിടെക്‌നിക്, ജനറല്‍ നേഴ്സിങ്, പ്രൊഫഷണല്‍ ഡിഗ്രി, എം.ബി.ബി.എസ്, പ്രൊഫഷണല്‍ പി.ജി, മെഡിക്കല്‍ പി.ജി തുടങ്ങിയ അവസാന വര്‍ഷ പരീക്ഷകളില്‍ 80 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. സര്‍ക്കാര്‍/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിച്ച് പരീക്ഷ ആദ്യ അവസരത്തില്‍ പാസായ വിദ്യാര്‍ത്ഥികള്‍ക്കും കേരളത്തിലെ യൂണിവേഴ്സിറ്റികളില്‍ പഠിച്ച വിദ്യാര്‍ത്ഥികള്‍ക്കും മാത്രമേ ധനസഹായത്തിന് അര്‍ഹതയുണ്ടായിരിക്കുകയുള്ളൂ. അപേക്ഷിക്കുന്ന അംഗത്തിന് വിദ്യാര്‍ത്ഥിയുടെ പരീക്ഷ തീയതിക്ക് തൊട്ടുമുമ്പുള്ള മാസത്തില്‍ 12 മാസത്തെ അംഗത്വകാലം പൂര്‍ത്തീകരിക്കുകയും ഡിജിറ്റലൈസേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കുകയും ചെയ്യണം. പരീക്ഷ തീയതിയില്‍ അംഗത്തിന് 24 മാസത്തില്‍ കൂടുതല്‍ അംശാദായ കുടിശ്ശിക ഉണ്ടായിരിക്കാന്‍ പാടില്ല. അവസാന തീയതി ആഗസ്റ്റ് 22ന് വൈകീട്ട് മൂന്ന് മണി. അപേക്ഷാ ഫോമിന്റെ മാതൃകയും മറ്റു വിവരങ്ങളും കോഴിക്കോട് ജില്ലാ ക്ഷേമനിധി ബോര്‍ഡ് ഓഫീസിലും www.agriworkersfund.org എന്ന വെബ് സൈറ്റിലും ലഭ്യമാണ്. ഫോണ്‍ :0495-2384006

മത്സ്യവിത്ത് വിപണനം- രജിസ്്‌ട്രേഷന്‍ നിര്‍ബന്ധം

സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ മത്സ്യ വിത്തുല്‍പാദന കേന്ദ്രങ്ങളും സീഡ് ഫാമുകളും രജിസ്ട്രേഷനും ലൈസന്‍സും നേടേണ്ടതും മത്സ്യവത്ത് സംഭരണം/ വിതരണം/ വിപണനം/ ഇറക്കുമതി/ കയറ്റുമതി നടത്തുന്ന വ്യക്തികളും സ്ഥാപനങ്ങളും ഏജന്‍സികളും നിയപ്രകാരമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ലൈസന്‍സ് എടുക്കേണ്ടതും കേരള മത്സ്യവിത്ത് നിയമം 2015 പ്രകാരം നിര്‍ബന്ധമാണെന്ന് സംസ്ഥാന മത്സ്യവിത്ത് കേന്ദ്രം മെമ്പര്‍ സെക്രട്ടറി അറിയിച്ചു. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന മത്സ്യവിത്ത് ഹാച്ചറികളും മത്സ്യവിത്ത് ഫാമുകളും ആഗസ്ത് 15 നകം നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് രജിസ്ട്രേഷനും ലൈസന്‍സും നേടണം. രജിസ്ട്രേഷനും ലൈസന്‍സുമില്ലാതെ മത്സ്യവിത്ത് ഇറക്കുമതി ചെയ്ത് കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്ന ഏജന്റുമാര്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ഇത്തരം സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുന്നതിനുള്ള നടപടി കൈക്കൊള്ളുമെന്നും അറിയിച്ചു. രജിസ്ട്രേഷനും ലൈസന്‍സും നേടുന്നതിന് കൊല്ലം ജില്ലയിലെ തേവള്ളി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സംസ്ഥാന മത്സ്യ വിത്തുകേന്ദ്രം ഓഫീസുമായോ ഫിഷറീസ് വകുപ്പിന്റെ ജില്ലാ ഓഫീസുകളുമായോ ബന്ധപ്പെടാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0474-2797188, ഇ-മെയില്‍ sfsckollam@gmil.com കോഴിക്കോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ് ഫോണ്‍ – 0495 2381430

അതിഥി തൊഴിലാളികളുടെ വിവരം നല്‍കണം

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കോഴിക്കോട് ജില്ലയില്‍ തിരിച്ചെത്തുന്ന അതിഥി തൊഴിലാളികളെ സംബന്ധിക്കുന്ന വിശദ വിവരങ്ങള്‍ ബന്ധപ്പെട്ട അസിസ്റ്റന്റ് ലേബര്‍ ഓഫീസുകളിലോ കോഴിക്കോട് ജില്ലാ ലേബര്‍ ഓഫീസിലോ അറിയിക്കണമെന്ന് ജില്ലാ എന്‍ഫോഴ്സ്മെന്റ് ലേബര്‍ ഓഫീസര്‍ അറിയിച്ചു. കോണ്‍ട്രാക്ടര്‍/തൊഴിലുടമയുടെ പേര്, വിലാസം, ഫോണ്‍ നമ്പര്‍, തൊഴിലാളിയുടെ പേര്, വിലാസം, ഫോണ്‍ നമ്പര്‍, ആധാര്‍ നമ്പര്‍ ജോലി, സ്വന്തം സംസ്ഥാനം,സ്വന്തം ജില്ല, ക്വാറന്റീന്‍ സ്റ്റാറ്റസ് തുടങ്ങിയ വിവരങ്ങള്‍ 0495 2370538 ഫോണ്‍ വഴിയോ labourgeneral@gmail.com ഇ മെയില്‍ – വഴിയോ അറിയിക്കണം.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

information News

ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് ഹിയറിങ്; 46 അപേക്ഷകള്‍ പരിഗണിച്ചു

കായണ്ണ ഗ്രാമ പഞ്ചായത്തില്‍ നടന്ന ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് ഹിയറിങ്ങില്‍ 46 അപേക്ഷകള്‍ പരിഗണിച്ചു. ഓട്ടിസം, മെന്റല്‍ റിട്ടാര്‍ഡേഷന്‍, സെറിബ്രല്‍ പാല്‍സി, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി വിഭാഗത്തില്‍ വരുന്ന ബുദ്ധിപരമായ
information Trending

അപേക്ഷ ക്ഷണിച്ചു

ആഴക്കടല്‍ മത്സ്യബന്ധന ബോട്ടുകളില്‍ ജോലി ചെയ്യുന്ന മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി വിഎച്ച്എഫ്, മറൈന്‍ റേഡിയോ, ഡിസ്ട്രസ് അലര്‍ട്ട് ട്രാന്‍സ്മിറ്റര്‍ (ഡി.എ.ടി), ജി.പി.എസ് എന്നിവ സബ്‌സിഡി നിരക്കില്‍
error: Protected Content !!