Trending

രാഷ്ട്രീയ സാഹചര്യം മാറിയിട്ടില്ല, എല്‍ഡിഎഫില്‍ ഹാപ്പി;ജോസ് കെ മാണി

എല്‍ഡിഎഫില്‍ ഹാപ്പിയെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. രാഷ്ട്രീയ സാഹചര്യം മാറിയിട്ടില്ല. മുന്നണി മാറ്റ ചര്‍ച്ചകള്‍ അന്തരീക്ഷത്തില്‍ നില്‍ക്കുന്ന കാര്യമാണ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്വാധീനത്തിന് അനുസരിച്ച് സീറ്റുകള്‍ ആവശ്യപ്പെടുമെന്നും ജോസ് കെ മാണി പറഞ്ഞു.
മുന്നണി മാറ്റവുമായി ബന്ധപ്പെട്ട് അങ്ങനെയൊരു ചര്‍ച്ചയുമില്ല. കേരള കോണ്‍ഗ്രസ് കൃത്യമായ നിലപാട് എടുത്തിട്ടുണ്ട്. എയറില്‍ ഇങ്ങനെ സംസാരിക്കുന്നതല്ലാതെ അവര്‍ക്ക് കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാട് കൃത്യമായിട്ടറിയാം – അദ്ദേഹം പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ അവകാശമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, എല്‍ഡിഎഫിലെ പാര്‍ട്ടികളെ മുന്നണിയില്‍ എത്തിക്കുമെന്ന് ആവര്‍ത്തിച്ച് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. എല്‍ഡിഎഫിന്റെ ഭാഗമായ പാര്‍ട്ടികളെ ഉള്‍പ്പടെ മുന്നണിയിലെത്തിക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. ഇന്ന് നടക്കുന്ന രാഷ്ട്രീയകാര്യ സമിതിയില്‍ പുനഃസംഘടന ചര്‍ച്ചയുണ്ടാകും. പി വി അന്‍വര്‍ വിഷയത്തില്‍ ആലോചിച്ച് തീരുമാനമെടുക്കുമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. യുഡിഎഫില്‍ യാതൊരു വിധ അഭിപ്രായ വ്യത്യാസങ്ങളുമില്ലെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് ഒറ്റക്കെട്ടായി നിന്ന് ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്റെ പ്രതിഫലനമാണ് നിലമ്പൂരില്‍ കണ്ടത്. ആ പ്രതിഫലനം തുടര്‍ന്നും ഉണ്ടാകും – അദ്ദേഹം പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!