Trending

അറിയിപ്പുകൾ

മലക്കപ്പാറയിലേക്ക് മഴക്കാല യാത്രയുമായി കെ എസ് ആർ ടി സി ബഡ്ജറ്റ് ടൂറിസം

കോഴിക്കോട് നിന്നും മലക്കപ്പാറയിലേക്ക് ആനവണ്ടിയിൽ മഴക്കാല യാത്രയൊരുക്കി കെ എസ് ആർ ടി സി ബഡ്ജറ്റ് ടൂറിസം. ജൂൺ 30ന് രാവിലെ നാല് മണിക്ക് സൂപ്പർ ഡീലക്സ് എയർ ബസ്സിൽ കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ നിന്നും യാത്ര പുറപ്പെടും.1100 രൂപയാണ് ടിക്കറ്റ് നിരക്ക്. 50 രൂപ എൻട്രി ഫീസ് നൽകണം. ഭക്ഷണത്തിനുള്ള ചെലവുകൾ യാത്രികർ സ്വയം വഹിക്കണം. അതിരപ്പള്ളി വെള്ളച്ചാട്ടം, വാഴച്ചാൽ വെള്ളച്ചാട്ടം, മലക്കപ്പാറ എന്നിങ്ങനെയാണ് റൂട്ട്.

ജൂൺ 29 പെരുന്നാൾ ദിനത്തിൽ മാമലക്കണ്ടം വഴി മൂന്നാർ യാത്രയും കെ എസ് ആർ ടി സി ഒരുക്കുന്നുണ്ട്. രാത്രി എട്ട് മണിക്ക് യാത്ര പുറപ്പെടും. തുടർന്ന് തുഷാരഗിരി, തൊള്ളായിരംകണ്ടി യാത്രയും ഒരുക്കുന്നുണ്ട്. ബുക്ക് ചെയ്യാനും കൂടുതൽ വിവരങ്ങൾക്കും – 9544477954, 99617 61708, 9846 100728.

പ്രവേശനം ആരംഭിച്ചു

സംസ്ഥാന സാംസ്‌കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തിന്റെ അക്കാദമിക് വിഭാഗം നടത്തിവരുന്ന കോഴ്സുകളിൽ ദ്വിവത്സര ചുമര്‍ചിത്ര ഡിപ്ലോമ കോഴ്സ്, പാരമ്പര്യ വാസ്തു ശാസ്ത്രത്തിൽ ഡിപ്ലോമ – കറസ്പോണ്ടന്‍സ് കോഴ്സ് എന്നിവയുടെ പുതിയ ബാച്ചിലേക്ക് പ്രവേശനം ആരംഭിച്ചു. ദ്വിവത്സര ചുമര്‍ചിത്ര ഡിപ്ലോമ കോഴ്‌സിന് എസ്.എസ്.എല്‍.സിയാണ് അടിസ്ഥാന യോഗ്യത. കോഴ്സ് ഫീസ് : 40000 രൂപ + ജി.എസ്.ടി. പാരമ്പര്യ വാസ്തു ശാസ്ത്രത്തിൽ ഡിപ്ലോമ കറസ്പോണ്ടന്‍സ് കോഴ്‌സിന് അംഗീകൃത ബിരുദം/ത്രിവത്സര പോളിടെക്നിക്ക് ഡിപ്ലോമയാണ് അടിസ്ഥാന യോഗ്യത. കോഴ്സ് ഫീസ് : 20000 രൂപ+18 ശതമാനം ജി.എസ്.ടി. അപേക്ഷകൾ എക്സിക്യുട്ടീവ് ഡയറക്ടർ, വാസ്തുവിദ്യാ ഗുരുകുലം, ആറന്മുള, പത്തനംതിട്ട ജില്ല, പിൻ 689533 എന്ന വിലാസത്തിൽ തപാലിലോ www.vasthuvidyagurukulam.com എന്ന വെബ്സൈറ്റ് വഴി ഓൺലൈനായും സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി : ജൂലൈ 10. കൂടുതൽ വിവരങ്ങൾക്ക് : 0468 2319740, 9847053294, 9847053293, 9947739442

നിയമനം നടത്തുന്നു

ജില്ലാ പഞ്ചായത്തിന്റെ സ്പന്ദനം പ്രോജക്ടിലേക്ക് ഒക്യുപ്പേഷണൽ തെറാപ്പിസ്റ്റ്, സ്പീച്ച് ആന്റ് ലാംഗ്വേജ് പാത്തോളജിസ്റ്റ്/ഓഡിയോളജിസ്റ്റ് തസ്തികകളിൽ നിയമനം നടത്തുന്നു. ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലികമായാണ് നിയമനം. പ്രായപരിധി : 45 വയസ്സ് കവിയരുത്. ഒക്യുപ്പേഷണൽ തെറാപ്പിസ്റ്റിനു ബി ഒ ടി ബാച്ചിലർ ഓഫ് ഒക്യുപ്പേഷണൽ തെറാപ്പിയും സ്പീച്ച് ആന്റ് ലാംഗ്വേജ് പാത്തോളജിസ്റ്റ്/ഓഡിയോളജിസ്റ്റ് തസ്തികക്ക് ബി എസ് എൽ പിയോ തത്തുല്യമോ ആണ് യോഗ്യത. താൽപര്യമുള്ളവർ വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ രേഖകളും, പകർപ്പും സഹിതം ജൂലൈ അഞ്ചിന് രാവിലെ 10.30 മണിയ്ക്ക് ജില്ലാ മെഡിക്കൽ ഓഫീസിൽ (ഐ.എസ്.എം) കൂടിക്കാഴ്ചയിൽ പങ്കെടുക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0495 2371486

പ്രവേശനം ആരംഭിച്ചു

മാളിക്കടവ്‌ ജനറല്‍ ഐ ടി ഐയില്‍ ഐ എം സി യുടെ ആഭിമുഖ്യത്തില്‍ എസ് എസ് എൽ സി മുതല്‍ യോഗ്യതകള്‍ ഉള്ളവര്‍ക്ക്‌ ഒരു വര്‍ഷത്തെ ഡിപ്ലോമ ഇൻ ഫയർ ആൻഡ് സേഫ്റ്റി കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 8078073361

പാടശേഖര സമിതിക്ക് പവർ ടില്ലറും മോട്ടോറുകളും കൈമാറി

കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി പാടശേഖര സമിതിക്ക് പവർ ടില്ലറും മോട്ടോറുകളും കൈമാറി. വേളം പഞ്ചായത്തിലെ തയ്യാട്ട് താഴ പാടശേഖര സമിതിക്കാണ് 2022 – 23 വാർഷിക പദ്ധതിയിലുൾപ്പെടുത്തി പവർ ടില്ലറും രണ്ട് മോട്ടോറുകളും കൈമാറിയത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ചന്ദ്രി ഉപകരണങ്ങൾ കൈമാറി.

ചടങ്ങിൽ വേളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടിൽ മുഖ്യാതിഥിയായി. മെമ്പർ ടി.വി കുഞ്ഞിക്കണ്ണൻ, ഗ്രാമപഞ്ചായത്ത് മെമ്പർമാർ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, കർഷകർ എന്നിവർ പങ്കെടുത്തു. അസിസ്റ്റന്റ് കൃഷി ഡയറക്ടർ നന്ദിത റിപ്പോർട്ട് അവതരിപ്പിച്ചു. വികസനകാര്യ ചെയർപേഴ്സൺ എൻ.കെ ലീല സ്വാഗതം പറഞ്ഞു.

അപേക്ഷ ക്ഷണിച്ചു

ഗവ.വനിത പോളിടെക്നിക് കോളേജിൽ കാന്റീൻ നടത്തുവാൻ അപേക്ഷ ക്ഷണിച്ചു. താൽപര്യമുളള അപേക്ഷകർക്ക് ജൂലൈ 12 വൈകീട്ട് 4 മണി വരെ സീൽ ചെയ്ത ക്വട്ടേഷനുകൾ നേരിട്ടോ തപാൽ മുഖേനയോ ഓഫീസിൽ സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് : 9400006452.

അപേക്ഷ ക്ഷണിച്ചു

കോടഞ്ചേരി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിന്റെ പ്രവർത്തന പരിധിയിലുളള പുതുപ്പാടി, കുന്ദമംഗലം,പ്രീമെട്രിക്‌ ഹോസ്റ്റലുകളിലുളള അന്തേവാസികള്‍ക്കു 2023-24 അധ്യയന വര്‍ഷം കണക്ക്‌, സയന്‍സ്‌, ഇംഗ്ലീഷ്‌ വിഷയങ്ങളില്‍ ട്യൂഷന്‍ നല്‍കുന്നതിനായി പ്രതിമാസം 5500/- രൂപ നിരക്കിൽ പാര്‍ടൈം ട്യൂട്ടര്‍മാരെ നിയമിക്കുന്നതിനു അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ മേൽ പരാമര്‍ശിച്ച വിഷയത്തില്‍ ബി എഡ് ഉളളവരായിരിക്കണം. പ്രസ്തുത യോഗ്യതയുളള പട്ടികവര്‍ഗ്ഗക്കാര്‍ക്കും വിരമിച്ച അധ്യാപകര്‍ക്കും മുന്‍ഗണന ഉണ്ടായിരിക്കും. ഇവരുടെ അഭാവത്തില്‍ അതാത്‌ വിഷയങ്ങളില്‍ ബിരുദം, ബിരുദാനന്തര ബിരുദം ഉളളവരെയും പരിഗണിക്കുന്നതാണ്‌. അപേക്ഷകര്‍ വെളള പേപ്പറിൽ അപേക്ഷ തയ്യാറാക്കി യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം ജൂലൈ ഒന്ന് രാവിലെ 10 മണിക്ക് താമരശ്ലേരി മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന കോടഞ്ചേരി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിൽ വാക്ക്‌ ഇന്‍ ഇന്റര്‍വ്യൂവില്‍ ഹാജരാക്കേണ്ടതാണ്. കൂടൂതല്‍ വിവരങ്ങള്‍ക്ക് : 9496070370

താലൂക്ക്‌ വികസന സമിതി യോഗം

ജൂലൈ മാസത്തെ കോഴിക്കോട് താലുക്ക്‌ വികസന സമിതി യോഗം ജൂലൈ ഒന്നിന് രാവിലെ 11 മണിക്ക്‌ താലൂക്ക്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ ചേരും. ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുക്കണമെന്ന്‌ താലൂക്ക്‌ വികസന സമിതി കണ്‍വീനര്‍ അറിയിച്ചു.

ദർഘാസുകൾ ക്ഷണിച്ചു

തോടന്നൂര്‍ ബ്ലോക്ക്‌ പഞ്ചായത്തിന്റെ 2023-24 വാര്‍ഷിക പദ്ധതിയിൽ ഉള്‍പ്പെടുത്തി മരാമത്ത്‌ പ്രവൃത്തികളുടെ നിർവഹണത്തിന് ദർഘാസുകൾ ക്ഷണിച്ചു. ദര്‍ഘാസ്‌ ഫോറങ്ങൾ ഓൺലൈനായി ജൂലൈ എട്ട് വെകീട്ട് ആറ് മാണി വരെ ഡൗൺലോഡ് ചെയ്യാം. ദര്‍ഘാസുകള്‍ ഓൺലൈനായി സമര്‍പ്പിക്കാവുന്ന അവസാന തിയ്യതി : ജൂലൈ എട്ട് വൈകീട്ട് ആറ് മണി. പൂരിപ്പിച്ച ദർഘാസുകൾ ജൂലൈ പത്തിന് രാവിലെ 11ന് ഓൺലൈനായി തുറക്കും. പ്രവൃത്തികളെ സംബന്ധിച്ച വിശദവിവരങ്ങൾ http://tender.lsgd.gov.in/pages/displayTender.phb, www.etenders.kerala.gov.in എന്നീ വെബ്‌സൈറ്റുകളിൽ ലഭിക്കും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!