Trending

ക്രാഡിൽ അങ്കണവാടികൾ ഉദ്‌ഘാടനം ചെയ്തു

പയ്യോളി ന​ഗരസഭയിലെ അങ്കണവാടികൾ സ്മാർട്ടാകുന്നു. ക്രാഡിൽ പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച അങ്കണവാടികളുടെ ന​ഗരസഭാതല ഉദ്ഘാടനം ന​ഗരസഭാ ചെയർമാൻ വടക്കയിൽ ഷഫീഖ് നിർവഹിച്ചു. 52-ാം നമ്പർ അങ്കണവാടിയിൽ നടന്ന ചടങ്ങിൽ വൈസ് ചെയർപേഴ്സൺ സി.പി ഫാത്തിമ അധ്യക്ഷത വഹിച്ചു.

2022 -23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കിയത്. നിലവിലുള്ള അങ്കണവാടികളെ ആധുനികവത്ക്കരിച്ച് ശിശു സൗഹൃദവും, കുട്ടികളുടെ വളര്‍ച്ചയും വികാസവും പരിപോഷിപ്പിക്കുന്ന തരത്തിലേക്ക് മാറ്റുകയാണ് ക്രാഡില്‍ അങ്കണവാടികളിലൂടെ ലക്ഷ്യമിടുന്നത്. ന​ഗരസഭയിലെ അഞ്ച് അങ്കണവാടികളാണ് ​ക്രാഡിൽ നിലവാരത്തിലേക്ക് ഉയർത്തിയത്.

52-ാം നമ്പർ അങ്കണവാടിക്ക് സൗജന്യമായി സ്ഥലം വിട്ടു നൽകിയ എകരത്ത് നാരായണനെ ചടങ്ങിൽ ചെയർമാൻ ആദരിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ ഹരിദാസൻ പി എം, സുജല ചെത്തിൽ, വി കെ അബ്ദുറഹിമാൻ, മഹിജ എളോടി, കൗൺസിലർമാരായ ഗിരിജ വി.കെ, ഷിജിമിന അസൈനാർ, കാര്യാട്ട് ഗോപാലൻ, ഐ.സി.ഡി.എസ് സൂപ്പർവൈസർ ജെനി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!