National News

കനിമൊഴി എംപിയുടെ യാത്രയുമായി ബന്ധപ്പെട്ട തർക്കം; ജോലിനഷ്ടമായ മലയാളി ബസ് ഡ്രൈവര്‍ ഷര്‍മിളയ്ക്ക് ടാക്‌സി കാര്‍ സമ്മാനിച്ച് കമല്‍ ഹാസന്‍

കനിമൊഴി എം പി യുടെ യാത്രയുമായി ബന്ധപ്പെട്ട തർക്കത്തിൽ ജോലി നഷ്ടമായ മലയാളി ബസ് ഡ്രൈവർ ഷര്‍മിളയ്ക്ക് ടാക്സി കാർ സമ്മാനിച്ച് കമൽ ഹാസൻ. പാലക്കാട് സ്വദേശി മഹേഷിന്റെയും ഷൊര്‍ണൂര്‍ സ്വദേശിനി ഹിമയുടെയും മകളായ ഷർമിള കോയമ്പത്തൂരിലെ ആദ്യ വനിതാ ബസ് ഡ്രൈവറായിരുന്നു.

ഷര്‍മിള ഓടിച്ചിരുന്ന ബസില്‍ കഴിഞ്ഞയാഴ്ചയാണ് ഡിഎംകെ നേതാവ് കനിമൊഴി യാത്ര ചെയ്തത്. എംപി അഭിനന്ദിക്കുന്നതിനിടെ ഷര്‍മിളയും വനിതാ കണ്ടക്ടറും തമ്മില്‍ തര്‍ക്കമുണ്ടായി. എംപി ബസില്‍നിന്ന് ഇറങ്ങിയതിന് പിന്നാലെ ഷര്‍മിളയും ബസ് പാതിവഴിയില്‍ നിര്‍ത്തി ഇറങ്ങി.വനിതാ കണ്ടക്ടര്‍ മോശമായി പെരുമാറി എന്നാണ് ഷര്‍മിളയുടെ പരാതി.
എന്നാൽ ഇപ്പോൾ ഷര്‍മിളയെ ചെന്നൈയിലേക്ക് വിളിച്ച് വരുത്തി കാര്‍ ബുക്ക് ചെയ്യുന്നതിനായി മൂന്നുലക്ഷം രൂപയുടെ ചെക്ക് കമല്‍ ഹാസന്‍ കൈമാറി.‘ഡ്രൈവര്‍ മാത്രമായി ഒതുങ്ങേണ്ട, ഒട്ടേറെ ഷര്‍മിളമാരെ വാര്‍ത്തെടുക്കാന്‍ കഴിയണം’ എന്ന ആശംസയോടെയാണ് കമല്‍ ഹാസന്‍ കാര്‍ സമ്മാനിച്ചത്.

അതേസമയം ഷര്‍മിളയെ പിരിച്ചുവിട്ടതു വിവാദമായി. എന്നാല്‍ പിരിച്ചുവിട്ടതല്ല, ഷര്‍മിള കണ്ടക്ടറുമായി അടിയുണ്ടാക്കി പോയതാണ് എന്നാണ് ബസ് ഉടമ പറയുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!