ഇലക്ട്രീഷ്യന് ഒഴിവ്
ആലപ്പുഴയിലെ ഒരു അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഇലക്ട്രീഷ്യന് തസ്തികയില്‍ താത്കാലിക ഒഴിവ്. ഇലക്ട്രിക്കല്‍ എന്‍ജിനിയറിംഗ് ഡിപ്ലോമയാണ് യോഗ്യത. ഇതിന്റെ അഭാവത്തില്‍ 18 മാസത്തെ ഇലക്ട്രീഷ്യന് കോഴ്സും അപ്രന്റീസ്ഷിപ്പും പൂര്‍ത്തിയാക്കിയതിന്റെ ഐ.ടി.ഐ നല്കുന്ന സര്‍ട്ടിഫിക്കറ്റുള്ളവരെ പരിഗണിക്കും. പ്രശസ്തമായ ഫിലിം സ്റ്റുഡിയോയില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം വേണം. 19,000-43,600 രൂപയാണ് പ്രതിമാസ ശമ്പളം. 18നും 41നും മദ്ധ്യേ പ്രായമുള്ള, നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ ജൂലൈ 19നു മുന്‍പ് രജിസ്റ്റര്‍ ചെയ്യണം.
അപേക്ഷ ക്ഷണിച്ചു
സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍ കേരളയുടെ കീഴിലുള്ള എസ്.ആര്.സി കമ്മ്യൂണിറ്റി കോളേജിന്റെ ഹോസ്പിറ്റല്‍ ഇന്ഫെക്ഷന് പ്രിവന്‍ഷന്‍ ആന്റ് കണ്ട്രോള് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. ഡോക്ടര്‍മാര്‍, ഡിപ്ലോമയോ ഡിഗ്രിയോ ഉള്ള നഴ്സുമാര്‍, പാരാമെഡിക്കല്‍, അഡ്മിനിസ്ട്രേറ്റീവ് പ്രൊഫഷണലുകള്‍ എന്നിവര്‍ക്ക് ജൂലൈ 15നകം അപേക്ഷിക്കാം. വിശദവിവരങ്ങള്‍ക്ക്: 9048110031, 8281114464, www.srccc.in.
തൊഴിലധിഷ്ഠിത കോഴ്സുകളില്‍ അപേക്ഷ ക്ഷണിച്ചു
കെല്‍ട്രോണിന്റെ വഴുതക്കാട് നോളജ്സെന്ററില്‍ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത കോഴ്സുകളില്‍ അപേക്ഷ ക്ഷണിച്ചു. അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ ഡിസൈനിംഗ് ആന്‍ഡ് അനിമേഷന്‍ ഫിലിംമേക്കിംഗ് (12 മാസം), ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈചെയ്ന്‍ മാനേജ്മെന്റ് (12 മാസം), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്ഡ്വെയര് വിത്ത് ഇ ഗാര്‍ഡ്ജറ്റ് ടെക്നോളജി (12 മാസം) എന്നിവയാണ് കോഴ്സുകള്‍. എസ്.എസ്.എല്‍.സി, പ്ലസ് ടു ഡിപ്ലോമ, ഡിഗ്രി എന്നിവയാണ് യോഗ്യത. വിശദവിവരങ്ങള്‍ക്ക്: 8590605260, 0471-2325154.
എം.എസ്.എം.ഇ വാരാഘോഷം
അന്താരാഷ്ട്ര സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭക (എം.എസ്.എം.ഇ) ദിനത്തോടനുബന്ധിച്ച് ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷനും കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡും സംയുക്തമായി സംഘടിപ്പിക്കുന്ന വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ (ജൂണ്‍ 28) രാവിലെ 10.30 ന് തിരുവനന്തപുരം മസ്ക്കറ്റ് ഹോട്ടലിലെ സിംഫണി ഹാളില്‍ വ്യവസായ മന്ത്രി പി. രാജീവ് നിര്‍വഹിക്കും. ഖാദി ബോര്‍ഡ് വൈസ് ചെയര്മാന് പി. ജയരാജന് അധ്യക്ഷത വഹിക്കും.
ഇന്ത്യ ഹൈറേഞ്ച് മൗണ്ടന്‍ ലാന്‍ഡ് സ്കേപ്പ്; അനുഭവ വിജ്ഞാന വ്യാപന ശില്പശാല ജൂണ്‍ 29 മുതല്‍
സുസ്ഥിര ഉപജീവനവും ജൈവവൈവിധ്യ സംരക്ഷണവും ലക്ഷ്യമിട്ട് തെക്കന്‍ പശ്ചിമഘട്ട മേഖലയില്‍ നടപ്പാക്കുന്ന ഇന്ത്യ ഹൈറേഞ്ച് മൗണ്ടന്‍ ലാന്‍ഡ് സ്കേപ്പ് പദ്ധതിയെ അടിസ്ഥാനമാക്കി അനുഭവ വിജ്ഞാന വ്യാപന ശില്പശാല ജൂണ്‍ 29ന് ആരംഭിക്കും. ഹരിത കേരളം മിഷനും യു.എന്‍.ഡി.പിയും സംയുക്തമായാണ് പദ്ധതി നടത്തുന്നത്. തിരുവനന്തപുരം വെള്ളാറിലെ കേരള ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ് വില്ലേജില്‍ നടക്കുന്ന ശില്പശാല തദ്ദേശ സ്വയംഭരണ- എക്സൈസ് വകുപ്പ് മന്ത്രി എം. വി. ഗോവിന്ദന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. രണ്ടു ദിവസമാണ് ശില്പശാല. നവകേരളം കര്‍മ്മ പദ്ധതി സംസ്ഥാന കോ-ഓര്‍ഡിനേറ്ററും യു.എന്‍.ഡി.പി IHRML പ്രോജെക്ട് സ്റ്റേറ്റ് ഡയറക്റ്ററുമായ ഡോ. ടി. എന്‍. സീമ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ യു.എന്‍.ഡി.പി. ഇന്ത്യ റസിഡന്റ് പ്രതിനിധി ഷോക്കോ നോഡ മുഖ്യ പ്രഭാഷണം നടത്തും. പദ്ധതിയുടെ കീഴില്‍ വരുന്ന 11 ജില്ലകളിലെ പ്രാദേശിക പ്രതിനിധികള്‍ ശില്പശാലയുടെ ഭാഗമാകും. പദ്ധതിയുടെ ഭാഗമായി കൈവരിച്ച നേട്ടങ്ങളുള്‍പ്പെടുത്തിയുള്ള പ്രദര്‍ശനവും നടക്കും. ചീഫ് സെക്രട്ടറി വി. പി. ജോയി പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും.
പദ്ധതിയിലൂടെ പ്രദേശത്തു സൃഷ്ടിക്കപ്പെടുന്ന മാറ്റങ്ങള്‍, സുസ്ഥിര ഉപജീവന മാര്‍ഗ്ഗങ്ങളിലൂടെ ഹരിത സമ്പദ്വ്യവസ്ഥയിലേക്ക്, സുസ്ഥിര പ്രകൃതി വിഭവ പരിപാലനത്തിനും ജൈവവൈവിധ്യ സംരക്ഷണത്തിനുമുള്ള ശേഷി വികസനം, പരിസ്ഥിതി വിജ്ഞാനവും സംരക്ഷണവും, ഭാവി പ്രവര്‍ത്തനങ്ങള്‍ എന്നീ വിഷയങ്ങളിലാണ് ശില്പശാല നടക്കുക. ജൂണ്‍ 30 ന് ഉച്ചയ്ക്ക് 2.30ന് ശില്പശാലയുടെ സമാപന സമ്മേളനം വനം മന്ത്രി എ. കെ. ശശീന്ദ്രന് ഉദ്ഘാടനം ചെയ്യും.
പോലീസ് കംപ്ലയിന്റ് അതോറിറ്റി സിറ്റിങ്: ആദ്യദിനം മൂന്ന് കേസുകള്‍ തീര്‍പ്പാക്കി
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന പോലീസ് കംപ്ലയിന്റ് അതോറിറ്റി സിറ്റിങിന്റെ ആദ്യ ദിവസം മൂന്ന് കേസുകള്‍ തീര്‍പ്പാക്കി. ആകെ 28 പരാതികളാണ് ചെയര്മാന് മുന്‍പാകെ ലഭിച്ചത്. ശേഷിക്കുന്നവ ജൂലൈ 18ന് പരിഗണിക്കും. രണ്ട് ദിവസത്തേക്ക് സംഘടിപ്പിച്ച ഈ മാസത്തെ സിറ്റിങ് ഇന്ന് (ജൂണ്‍ 28) അവസാനിക്കും.
ഫയര്‍ ആന്‍ഡ് സേഫ്റ്റി കോഴ്സ് പ്രവേശനം
കോഴിക്കോട് കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി കോഴ് സിലേക്ക് പ്രവേശനം ആരംഭിച്ചു. കേരള സര്‍ക്കാരിന്റെ അംഗീകൃത കോഴ്സാണിത്. എസ്.എസ്.എല്‍.സി ആണ് അടിസ്ഥാന യോഗ്യത. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത ഉള്ളവര്‍ക്ക് മുന്‍ഗണന. ഫോണ്‍: 9526871584, 7561866186
തൊഴില്‍ നൈപുണ്യ വികസന കോഴ്സുകളിലേക്ക് അപേക്ഷിക്കാം
കെല്‍ട്രോണിന്റെ വഴുതക്കാടുള്ള നോളജ് സെന്ററില്‍ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്സുകള്‍ – അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയാ ഡിസൈനിങ് ആന്‍ഡ് അനിമേഷന്‍ ഫിലിം മേക്കിങ്, ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈചെയ്ന്‍ മാനേജ്മെന്റ്, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്ഡ്വെയര് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്നോളജിസ് എന്നിവയാണ് കോഴ്സുകള്‍. കോഴ്സ് കാലാവധി 12 മാസം. വിവരങ്ങള്‍ക്ക് ഫോണ്‍ : 8590605260, 0471-2325154
എയര്‍ കാര്‍ഗോ ഷിപ്പിംഗ് ആന്‍ഡ് ലോജിസ്റ്റിക്സ് മാനേജ്മെന്റ്
കോഴിക്കോട് മാളിക്കടവ് ജനറല്‍ ഐ .ടി.ഐ യില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് കമ്മറ്റി നടത്തുന്ന എയര്‍ കാര്‍ഗോ ഷിപ്പിംഗ് ആന്‍ഡ് ലോജിസ്റ്റിക്സ് മാനേജ്മെന്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്സിന്റെ ഭാഗമായി ഇന്‍ഡസ്ട്രിയല്‍ വിസിറ്റ്, ഇംഗ്ലീഷ് ഭാഷ പരിജ്ഞാനം, വ്യക്തിത്വ പരിശീലനം ഇന്റര്‍വ്യൂ കരിയര്‍ ഡെവലപ്പ്മെന്റ് എന്നിവക്ക് പ്രത്യേക പരിശീലനം നല്കുന്നു. ഫോണ്‍ : 0495 2377016, 8590893066.
സൗജന്യ പഠനകിറ്റ്
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി / കേരള ഓട്ടോമൊബൈല്‍ വര്‍ക്ക് ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതി എന്നിവയില്‍ സജീവാംഗങ്ങളായ തൊഴിലാളികളുടെ ഒന്ന് മുതല്‍ അഞ്ചാം ക്ലാസ് വരെ പഠിക്കുന്ന മക്കള്‍ക്ക് ഈ അധ്യയന വര്‍ഷാരംഭത്തില്‍ പഠന സഹായത്തിനായി ബാഗ്, കുട, വാട്ടര്‍ ബോട്ടില്‍, രണ്ട് നോട്ട് ബുക്ക് എന്നിവയടങ്ങുന്ന കിറ്റ് സൗജന്യമായി നല്കുന്നു. അപേക്ഷ നല്‍കേണ്ട അവസാന തീയതി ജൂണ്‍ 30. അപേക്ഷ ഫോറം www.kmtwwfb.org ല്‍ ലഭ്യമാണ്. അപേക്ഷകള്‍ kkd.kmtwwfb@kerala.gov.in എന്ന മെയിലില്‍ അയക്കാം.
ക്വട്ടേഷന്‍ ക്ഷണിച്ചു
സംസ്ഥാന കളിമണ്‍പാത്ര നിര്‍മാണ വിപണന ക്ഷേമ വികസന കോര്പ്പറേഷന് കളിമണ്‍പാത്ര ഉത്പാദകരില്‍നിന്നും ഉത്പന്നങ്ങള്‍ വാങ്ങാനുള്ള ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ജൂലൈ നാല് വൈകീട്ട് അഞ്ച് മണി. ഫോണ്‍: 0471 2727010, വെബ്സൈറ്റ്: www.keralapottery.org
അസാപില്‍ ലോജിസ്റ്റിക്സ് കോഴ്സുകള്‍
ലോജിസ്റ്റിക്സ് മേഖലയിലെ സാധ്യതകള്‍ മനസ്സിലാക്കി ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ് കേരള സ്കില്‍ കോഴ്സുകള്‍ നടത്തുന്നു. മിതമായ ഫീസ്, വിശാലമായ സിലബസ്, വൈധഗ്ധ്യമുള്ള അധ്യാപകര്‍, പ്ലേസ്മെന്റ് അസിസ്റ്റന്‍സ് എന്നിവ അസാപ് ഉറപ്പ് നല്കുന്നു.
വിശദ വിവരങ്ങള്‍ക്ക് : 9495999783, 9495999704
ശുചീകരണ ജീവനക്കാര്‍: അപേക്ഷ ക്ഷണിച്ചു
കോഴിക്കോട് സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് താത്കാലികമായി ശുചീകരണ ജീവനക്കാരെ നിയമിക്കുന്നു. താത്പര്യമുള്ളവര്‍ പ്രവൃത്തിപരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന രേഖകളുമായി ജൂണ്‍ 30ന് രാവിലെ 11 മണിക്ക് ആശുപത്രിയില്‍ നടക്കുന്ന അഭിമുഖത്തിന് എത്തണം. ഫോണ്‍ : 0495-2741386
കുക്ക് : അപേക്ഷ ക്ഷണിച്ചു
കോഴിക്കോട് സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് താത്കാലികമായി കുക്കിനെ നിയമിക്കുന്നതിനായി മുന്‍പരിചയമുളള ഉദ്യോഗാര്‍ത്ഥികളില്‍നിന്നും അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ പ്രവൃത്തിപരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന രേഖകളുമായി ജൂണ്‍ 30ന് ഉച്ചക്ക് 12 മണിക്ക് ആശുപത്രിയില്‍ നടക്കുന്ന അഭിമുഖത്തിന് എത്തണം. ഫോണ്‍ : 0495-2741386.
ടെന്‍ഡര്‍
തലക്കുളത്തൂര്‍ സി.എച്ച്.സിയിലേക്ക് ലാബ് റീഏജന്റ്സ് സാധനങ്ങള്‍ സര്‍ക്കാര്‍ ഉത്തരവുകള്‍ക്ക് വിധേയമായി വിതരണം ചെയ്യാന്‍ തയ്യാറുള്ളവരില്‍നിന്നും ടെന്‍ഡറുകള്‍ ക്ഷണിച്ചു. അവസാന തിയ്യതി ജൂലൈ 13 വൈകിട്ട് മൂന്ന് മണി. ഫോണ്‍ : 0495 2853005
തീറ്റപ്പുല്‍ കൃഷിക്ക് സബ്സിഡി നല്കുന്നു
ക്ഷീര വികസന വകുപ്പ് 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 20 സെന്റിനു മുകളില്‍ തീറ്റപ്പുല്‍ കൃഷി ചെയ്യുന്നതിന് സബ്സിഡി നല്കുന്നു. താത്പര്യമുള്ള കര്‍ഷകര്‍ക്ക് ജൂലൈ 10 വരെ ksheerasree.kerala.gov.in എന്ന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍ : 0495 2371254.
തിരഞ്ഞെടുപ്പ് നടപടികള്‍ റദ്ദാക്കി
കോഴിക്കോട് ജില്ലയില്‍ പൊതുവിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (ഉറുദു) II എന്‍സിഎ – എസ്.ടി തസ്തികയിലേക്ക് (കാറ്റഗറി നം. 706/2021) യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍നിന്നും അപേക്ഷകള്‍ ലഭിക്കാത്തതിനാല്‍ തിരഞ്ഞെടുപ്പ് നടപടികള്‍ റദ്ദാക്കിയതായി ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.
തിരഞ്ഞെടുപ്പ് നടപടികള്‍ റദ്ദാക്കി
കോഴിക്കോട് ജില്ലയില്‍ പൊതുവിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) I എന്‍സിഎ – എസ് ടി തസ്തികയിലേക്ക് (കാറ്റഗറി നം. 688/2021) യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ഒന്നും തന്നെ ലഭിക്കാത്തതിനാല്‍ തെരഞ്ഞെടുപ്പ് നടപടികള്‍ റദ്ദാക്കിയതായി ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.
തിരഞ്ഞെടുപ്പ് നടപടികള്‍ റദ്ദാക്കി
കോഴിക്കോട് ജില്ലയില്‍ പൊതുവിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം ഹൈസ്കൂള്‍ ടീച്ചര്‍ (അറബിക്) എന്‍സിഎ – എസ് സി തസ്തികയിലേക്ക് (കാറ്റഗറി നം. 548/2021) യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ഒന്നും തന്നെ ലഭിക്കാത്തതിനാല്‍ തെരഞ്ഞെടുപ്പ് നടപടികള്‍ റദ്ദാക്കിയതായി ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.

