കുന്ദമംഗലം കോ ഓപ്പറേറ്റീവ് റൂറല്‍ ബേങ്കിന്റെ ജനസേവാ കേന്ദ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുല്‍കുന്നുമ്മലും മൈക്രോ എടിഎം വൈസ്പ്രസിഡന്റ് വി. അനില്‍ കുമാറും ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ബേങ്ക് പ്രസിഡന്റ് കെ.സി രാമചന്ദ്രന്റെ അദ്ധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ ചന്ദ്രന്‍ തിരുവലത്ത്, പി. കൗലത്ത്, ഷാജി.ടി, എം.കെ. മോഹന്‍ദാസ്, ബാബുമോന്‍, അക്ബര്‍ ഷാ, ജനാര്‍ദ്ദനന്‍ കളരിക്കണ്ടി എന്നിവര്‍ സംസാരിച്ചു. ബേങ്ക് വൈസ് പ്രസിഡന്റ് സി. പ്രമോദ് സ്വാഗതവും സെക്രട്ടറി പി.രാജന്‍ നന്ദിയും പറഞ്ഞു.