Entertainment News

”ഒരു അഡാറ് ലവ് ഉണ്ടാക്കിയ വലിയ ഓളം കാരണം തണ്ണീർമത്തൻ ദിനങ്ങൾ വന്നു”അന്യഭാഷയിലെ ആൺപിള്ളേർ ഇവിടെ വന്ന് കാശ് അടിച്ചു പോകുന്നു;ഒമർ ലുലു

പ്രകൃതി പടങ്ങൾ കാരണം മലയാള സിനിമ നശിച്ചു എന്ന് സംവിധായകൻ ഒമർ ലുലു.അന്യഭാഷയിലെ ആൺപിള്ളേർ ഇവിടെ വന്ന് കാശ് അടിച്ചു പോകുന്നു. ഡാൻസ്, കോമഡി, ഫൈറ്റ്, റൊമാൻസ് മര്യാദയ്ക്ക് ചെയ്യുന്ന ഒരു യൂത്തൻ പോലും ഇല്ല. പണ്ടത്തെ 90 കളിലെ ലാലേട്ടനെപ്പോലെ ഒമർ ലുലു പറഞ്ഞു

ഒമർ ലുലുവിന്റെ വാക്കുകൾ:

ഈ റിവ്യൂ എഴുത്തുകാരും കുറച്ച് റിയലിസ്റ്റിക് എലാസ്റ്റിക് പച്ചപ്പ് പ്രകൃതി പടങ്ങൾ കാരണം മലയാള സിനിമ നശിച്ചു. അന്യഭാഷയിലെ ആൺപിള്ളേർ ഇവിടെ വന്ന് കാശ് അടിച്ചു പോകുന്നു. ഡാൻസ്, കോമഡി, ഫൈറ്റ്, റൊമാൻസ് മര്യാദയ്ക്ക് ചെയ്യുന്ന ഒരു യൂത്തൻ പോലും ഇല്ല. പണ്ടത്തെ 90 കളിലെ ലാലേട്ടനെപ്പോലെ.

നിർമാതാക്കൾ ഇനിയെങ്കിലും മാറി ചിന്തിച്ച് 2 കോടിയിൽ താഴെ ബജറ്റ് വരുന്ന ചിത്രങ്ങൾ ചെയ്യുക. അതും ഫെറ്റ്, ഡാൻസ്, കോമഡി, റൊമാൻസ് ഒക്കെയുള്ള ചിത്രങ്ങൾ. അത്തരം പിള്ളരെ കണ്ടെത്തുക, പുതിയ പിള്ളേരുടെ ചിത്രങ്ങളിൽ പണം മുടക്കുക മലയാള സിനിമ വളരട്ടെ.

പുതിയ തലമുറ വരട്ടെ, മലയാള സിനിമയിൽ ഈ സൂപ്പർ താരങ്ങളുടെ പിന്നാലെ ബിസിനസ് മാത്രം കണ്ട് ഡേറ്റിനായി ഓടി വലിയ നഷ്ടങ്ങൾ ഉണ്ടാക്കുന്ന നേരം രണ്ട് കോടിയിൽ താഴെയുള്ള ചെറിയ സിനിമയിൽ മുതൽ മുടക്കുക. അങ്ങനെ കുറെ ചിത്രങ്ങൾ വന്നാൽ സിനിമയിൽനിന്ന് അല്ലാത്ത കുറെ കുട്ടികൾക്കും സിനിമാ താരങ്ങളുടെ മക്കൾക്കും ഒക്കെ അവസരം കിട്ടും.

ഒരു അഡാറ് ലവ് ഉണ്ടാക്കിയ വലിയ ഓളം കാരണം തണ്ണീർമത്തൻ ദിനങ്ങൾ വന്നു. ആ ചിത്രം വിജയിച്ചത്തോടെ ഒരു കൂട്ടം പുതിയ പിള്ളേർ സിനിമയിൽ സെറ്റായി. ഇനിയും ഒരുപാട്‌ പുതിയ കുട്ടികൾ വരട്ടെ. മലയാള സിനിമ വളരട്ടെ, സിനിമാ മേഖലയിൽനിന്നല്ലാത്ത, കഴിവ് ഉള്ള കുട്ടികൾക്ക് അവസരം കിട്ടട്ടെ.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!