ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന്റെ ജീവിതം സിനിമയാവുന്ന റോക്കെട്രി ദി നമ്പി ഇഫക്ട് എന്ന ചിത്രത്തിനായി ഏറെ കൗതുകത്തോടെയാണ് സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നത്.ഇന്ത്യന്‍ റോക്കറ്റുകള്‍ക്ക് മൂന്ന് എഞ്ചിനുകള്‍ (ഖര, ദ്രാവകം, ക്രയോജനിക്) ഉണ്ടായിരുന്നില്ല. എന്നാല്‍ പാശ്ചാത്യ രാജ്യങ്ങളുടെ റോക്കറ്റുകളെ ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക് നയിക്കാന്‍ സഹായിച്ചത് അതായിരുന്നു. ഇന്ത്യ ഈ കുറവ് നികത്തിയത്, ‘പഞ്ചാംഗ’ത്തിലെ വിവരങ്ങള്‍ ഉപയോഗിച്ചുകൊണ്ടാണ് എന്നായിരുന്നു മാധവന്‍ പറഞ്ഞത്.
അല്‍മനാക് എന്നതിനെ തമിഴില്‍ പഞ്ചാംഗം എന്ന് വിളിച്ചതിന് ഞാനിത് അര്‍ഹിക്കുന്നുണ്ട്. എന്‍റെ അറിവില്ലായ്മ. പക്ഷേ ചൊവ്വാ ദൌത്യത്തില്‍ നമ്മള്‍ വിജയം നേടിയത് വെറും രണ്ട് എന്‍ജിനുകള്‍ ഉപയോഗിച്ചായിരുന്നു എന്ന വസ്‍തുത ഇവിടെ ഇല്ലാതാവുന്നില്ല. അത് ഒരു റെക്കോര്‍ഡ് ആയിരുന്നു. വികാസ് എന്‍ജിന്‍ ഒരു റോക്ക്സ്റ്റാര്‍ ആയിരുന്നു, എന്നാണ് മാധവന്‍റെ ട്വീറ്റ്. മറ്റൊരു ട്വീറ്റില്‍ അല്‍മനാക് എന്ന പദത്തിന്‍റെ തമിഴ്, ഹിന്ദി പരിഭാഷ ഗൂഗിള്‍ ചെയ്യാനും മാധവന്‍ ആവശ്യപ്പെടുന്നുണ്ട്.