National News

അഗ്‌നിപഥ് പദ്ധതിക്ക് മികച്ച പ്രതികരണമെന്ന് വ്യോമസേന; മൂന്നുദിവസത്തിനിടെ ലഭിച്ചത് 56,960 അപേക്ഷകള്‍

കേന്ദ്രസര്‍ക്കാരിന്റെ പ്രതിരോധ മേഖലയില്‍ റിക്രൂട്ടിംഗിനുള്ള പുതിയ പദ്ധതിയായ അഗ്‌നിപഥിന് മികച്ച പ്രതികരണമെന്ന് വ്യോമസേന. പദ്ധതിക്കെതിരെ രാജ്യ വ്യാപകമായി അക്രമ സംഭവങ്ങള്‍ അരങ്ങേറിയിട്ടും അഗ്‌നിപഥ് പദ്ധതിയുമായി കേന്ദ്രവും, പ്രതിരോധ മന്ത്രാലയവും മുന്നോട്ട് പോവുകയും, വ്യോമസേന അഗ്‌നിവീരന്‍മാര്‍ക്കായി നോട്ടിഫിക്കേഷന്‍ വിളിക്കുകയും ചെയ്തിരുന്നു. അപേക്ഷ വിളിച്ച് ആദ്യ മൂന്ന് ദിവസത്തിനുള്ളില്‍ 56,960 അപേക്ഷകള്‍ ലഭിച്ചതായി വ്യോമസേന കഴിഞ്ഞ ദിവസം അറിയിച്ചു.

ഞായറാഴ്ച വരെ മൂന്നു ദിവസം കൊണ്ടാണ് ഇത്രയും അപേക്ഷകള്‍ ലഭിച്ചതെന്നും വ്യോമസേന ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. രജിസ്ട്രേഷന്‍ നടപടികള്‍ തുടരുകയാണ്. ജൂണ്‍ 24 മുതലാണ് വ്യോമസേനയില്‍ അഗ്‌നിപഥ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു തുടങ്ങിയത്. അടുത്ത മാസം അഞ്ചിന് രജിസ്ട്രേഷന്‍ അവസാനിക്കും. ട്വിറ്ററിലൂടെയാണ് ആദ്യ മൂന്ന് ദിവസം അരലക്ഷത്തിലധികം പേര്‍ അപേക്ഷിച്ച വിവരം വ്യോമസേന പുറത്ത് വിട്ടത്.

മൂവായിരം പേര്‍ക്കാണ് ഇക്കൊല്ലം അഗ്നിവീറുകളായി നിയമനം നല്‍കുക. നാവികസേനയിലേക്കുള്ള രജിസ്ട്രേഷന്‍ നടപടികള്‍ ശനിയാഴ്ച ആരംഭിച്ചു. ജൂലൈ മാസം മുതലാണ് കരസേനയിലേക്കുള്ള രജിസ്ട്രേഷന്‍. കരസേനയിലെ റിക്രൂട്ട്മെന്റ് റാലികള്‍ ഓഗസ്റ്റില്‍ ആരംഭിക്കും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!