National News

ലക്ഷദ്വീപിൽ വീണ്ടും വിവാദ ഉത്തരവ് ; കടല്‍തീരത്തോട് ചേര്‍ന്ന് കിടക്കുന്ന കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റാൻ നീക്കം

ലക്ഷദ്വീപില്‍ വീണ്ടും കെട്ടിടങ്ങള്‍ പൊളിക്കാനുള്ള നീക്കവുമായി അഡ്മിനിസ്‌ട്രേഷന്‍. കടല്‍തീരത്തോട് ചേര്‍ന്ന് കിടക്കുന്ന കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റാനാണ് നീക്കം.

വേലിയേറ്റ സമയത്ത് വെള്ളം എത്തുന്ന ഇടങ്ങളില്‍ നിന്നും 20 മീറ്റര്‍ ചുറ്റളവിലുള്ള കെട്ടിടങ്ങള്‍ പൊളിച്ചു നീക്കാനാണ് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ നോട്ടീസ് നല്‍കിയത്. 20 മീറ്റര്‍ പരിധിയിലുള്ള കെട്ടിടങ്ങള്‍ നിയമവിരുദ്ധമാണെന്നും ഉടമകള്‍ക്ക് നല്‍കിയ നോട്ടീസില്‍ വ്യക്തമാക്കുന്നു.

തേങ്ങ സൂക്ഷിക്കുന്നതിനും മത്സ്യബന്ധന ആവശ്യങ്ങള്‍ക്കുമുള്ള ഷെഡ്ഡുകള്‍ പൊളിക്കാനാണ് കല്‍പ്പേനി ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ നോട്ടീസ് നല്‍കിയത്. നിര്‍മാണങ്ങള്‍ ഏഴ് ദിവസത്തിനുള്ളില്‍ പൊളിക്കണം. പൊളിച്ചില്ലെങ്കില്‍ റവന്യു വകുപ്പ് പൊളിച്ചുമാറ്റുമെന്നും നോട്ടീസില്‍ പറയുന്നുണ്ട്.

കവരത്തിയില്‍ നിരവധി പേര്‍ക്ക് നോട്ടീസ് ലഭിച്ചിട്ടുണ്ട്. നേരത്തെ ആള്‍പാര്‍പ്പില്ലാത്ത ദ്വീപുകളിലെ ഷെഡുകള്‍ പൊളിക്കാന്‍ നീക്കമാരംഭിച്ചിരുന്നു. ചെറിയം ദ്വീപിലെ ഷെഡുകള്‍ പൊളിച്ചുമാറ്റണമെന്ന് ലക്ഷദ്വീപ് ഭരണകൂടം ആവശ്യപ്പെട്ടിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!