National News

ജമ്മു വിമാനത്താവളത്തിൽ സ്ഫോടനം; രണ്ട് വ്യോമസേന ഉദ്യോ​ഗസ്ഥർക്ക് പരുക്ക്

ജമ്മു വിമാനത്താവളത്തിൽ സ്ഫോടനം. ഇന്ന് പുലർച്ചെ രണ്ടു മണിയോടെയാണ് വിമാനത്താവളത്തിലെ ടെക്നിക്കൽ ഏരിയയിൽ സ്ഫോടനമുണ്ടായത്. ഡ്രോൺ ഉപയോ​ഗിച്ചായിരുന്നു സ്ഫോടനം നടത്തിയത് . ഒരു കിലോമീറ്റർ അപ്പുറത്തേക്ക് ശബ്ദം കേൾക്കാവുന്ന തരത്തിലുള്ളതായിരുന്നു സ്ഫോടനം. അതിനു പിന്നാലെ പൊലീസും ഫോറൻസിക് വിദ​ഗ്ദരുമുൾപ്പടെയുള്ളവർ സംഭവസ്ഥലത്തെത്തി.
സ്ഫോടനത്തിൽ രണ്ട് വ്യോമസേന ഉദ്യോ​ഗസ്ഥർക്ക് പരുക്കേറ്റു. അഞ്ച് മിനുറ്റ് വ്യത്യാസത്തിൽ രണ്ട് തവണ സ്ഫോടനമുണ്ടായി. വ്യോമസേനയുടെ നിയന്ത്രണത്തിലാണ് വിമാനത്താവളം. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റു ചെയ്തു.
സ്ഫോടനത്തെ തുടർന്ന് ജമ്മുവിൽ ജാ​ഗ്രത മുന്നറിയിപ്പു നൽകി. സ്ഫോടനത്തിൽ ജീവഹാനിയോ യന്ത്രങ്ങൾക്ക് തകരാറോ സംഭവിച്ചിട്ടില്ലെന്നാണ് ഡിഫൻസ് പിആർഒ ലെഫ്റ്റനന്റ് കേണൽ ദേവേന്ദ്ര ആനന്ദ് പറയുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!