ബംഗാളി മോഡലുമായ മഞ്ജുഷ നിയോഗി ആത്മഹത്യ ചെയ്തു.മോഡലിന്റെ സുഹൃത്തും ബംഗാളി നടിയും മോഡലുമായ ബിദിഷ ഡേ മജൂംദാറിനെ കഴിഞ്ഞ ദിവസമാണ് കൊല്‍ക്കത്തയിലെ ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്നു ദിവസത്തിന്റെ ഇടവേളയിലാണ് സുഹൃത്തുക്കള്‍ ആത്മഹത്യയിലൂടെ ജീവിതം അവസാനിപ്പിച്ചത്.മേയ് 25നാണ് ബംഗാളി മോഡലും നടിയുമായ ബിദിഷ ഡേ മജുംദാറിനെ ( 21) കൊൽക്കത്തയിലെ നഗേർബസാറിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.ബിദിഷയുടെ മരണം മഞ്ജുഷയെ തളർത്തിയെന്നും വിഷാദം അലട്ടിയിരുന്നെന്നും അമ്മ പറഞ്ഞു. ബിദിഷയ്‌ക്കൊപ്പം നിൽക്കണമെന്ന് മകൾ നിരന്തരം പറയുമായിരുന്നു.ഇരുവരും ഒരുമിച്ചു ജീവിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്ന് മഞ്ജുഷയുടെ അമ്മ പറയുന്നു.ദേശീയ മാധ്യമമായ ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മഞ്ജുഷയുടെ അമ്മ ഇക്കാര്യങ്ങൾ പറഞ്ഞത്.
മെയ് 15-ന് മറ്റൊരു ബംഗാളി നടി കൂടി ആത്മഹത്യ ചെയ്തിരുന്നു. 21-കാരിയായ ബംഗാളി ടെലിവിഷന്‍ താരം പല്ലവി ഡേയാണ് മരിച്ചത്. കൊല്‍ക്കത്തയിലെ ഫ്ളാറ്റില്‍ ഫാനില്‍ തൂങ്ങിയ നിലയില്‍ നടിയെ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ബിദിഷയ്ക്ക് പിന്നാലെ മഞ്ജുഷയും;മൂന്നു ദിവസത്തിന്റെ ഇടവേളയിൽ സുഹൃത്തുക്കളുടെ ആത്മഹത്യ

