Entertainment News

ബിജുമേനോൻ, ജോജു മികച്ച നടൻമാർ ,രേവതി മികച്ച നടി,മികച്ച ചിത്രം ആവാസവ്യൂഹം,ഫ്രീഡം ഫൈറ്റിന് പ്രത്യേക ജൂറി അവാർഡ് ,ജനപ്രിയ ചിത്രം ഹൃദയം

അമ്പത്തിരണ്ടാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഭൂതകാലത്തിലെ അഭിനയത്തിന് മികച്ച നടിയായി രേവതിയെ തിരഞ്ഞെടുത്തു.ജോജു ജോർജും ബിജു മേനോനുമാണ് മികച്ച നടനുള്ള പുരസ്കാരം പങ്കിട്ടത്.  ആർക്കറിയാം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ബിജു മേനോൻ പുരസ്കാരം നേടിയത്. നായാട്ട്, ഫ്രീഡം ഫൈറ്റ്, തുറമുഖം, മധുരം എന്നീ ചിത്രങ്ങളിലെ അഭിനയം കണക്കിലെടുത്താണ് ജോജുവിന് പുരസ്കാരം നൽകിയിരിക്കുന്നത്.

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയമാണ് ജനപ്രിയ ചിത്രം, മികച്ച ഡബ്ബിങ് ആര്‍ടിസ്റ്റ് ബേബി എസ് (ദൃശ്യം 2 റാണി), മികച്ച കുട്ടികളുടെ ചിത്രം കാടകം. മികച്ച ശബ്ദമിശ്രണം ജസ്റ്റിന്‍ (മിന്നല്‍ മുരളി)

മികച്ച പിന്നണിഗായിക സിത്താര കൃഷ്ണകുമാര്‍ (കാണേക്കാണേ), മികച്ച പിന്നണി ഗായകന്‍ പ്രദീപ് കുമാര്‍ (മിന്നല്‍ മുരളി) മികച്ച സംഗീത സംവിധായകന്‍ ഹിഷാം അബ്ദുള്‍ വഹാബ് (ഹൃദയം) ,മികച്ച തിരക്കഥ: ശ്യാം പുഷ്‌കരന്‍ (ജോജി),

മികച്ച ബാലതാരം ആദിത്യന്‍ (നിറയെ തത്തകളുള്ള മരം) മികച്ച സ്വഭാവ നടി (ഉണ്ണിമായ പ്രസാദ് ജോജി) സ്വഭാവ നടന്‍ സുമേഷ് മൂര്‍ (കള)

142 സിനിമകളാണ് ഇത്തവണ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾക്കു വേണ്ടി സമര്‍പ്പിക്കപ്പെട്ടത്.ഹിന്ദി സംവിധായകനും തിരക്കഥാകൃത്തുമായ സയ്യിദ് അഖ്തര്‍ മിര്‍സ ചെയര്‍മാനായ ജൂറിയാണ് അവാർഡുകൾ നിർണയിച്ചത്.

മികച്ച ചിത്രം : ആവാസവ്യൂഹം (കൃഷ്ണാന്ദ് ആര്‍ കെ)

രണ്ടാമത്തെ ചിത്രം : ചവിട്ട് (സജാസ് റഹ്മാന്‍, ഷിനോസ് റഹ്മാന്‍), നിഷിദ്ധോ (താര രാമാനുജന്‍)

സംവിധായകന്‍ : ദിലീഷ് പോത്തന്‍ ( ജോജി )

മികച്ച നടി : രേവതി (ഭൂതകാലം)

മികച്ച നടന്‍ : ബിജു മേനോന്‍ (ആര്‍ക്കറിയാം) ജോജു ജോര്‍ജ് ( തുറമുഖം, മധുരം, നായാട്ട്, ഫ്രീഡം ഫൈറ്റ്)

മികച്ച സ്വഭാവ നടന്‍ : സുമേഷ് മൂര്‍ (കള)

സ്വഭാവ നടി : ഉണ്ണിമായ പ്രസാദ് (ജോജി)

ഛായാഗ്രാഹകന്‍ : മധു നീലകണ്ഠന്‍ (ചുരുളി)

തിരക്കഥ : കൃഷ്ണാന്ദ് ആര്‍ കെ (ആവാസവ്യൂഹം)

തിരക്കഥ (അവലംബിതം) : ശ്യാം പുഷ്കരന്‍ (ജോജി)

ഗാനരചന : ബി കെ ഹരിനാരായണന്‍ (കാടകലം)

സംഗീത സംവിധായന്‍ : ഹിഷാം അബ്ദുള്‍ വഹാബ് (ഹൃദയം)

പശ്ചാത്തല സംഗീതം : ജസ്റ്റിന്‍ വര്‍ഗീസ് ( ജോജി )

ഗായകന്‍ : പ്രദീപ് കുമാര്‍ (രാവില്‍ മയങ്ങുമീ, മിന്നല്‍ മുരളി)

ഗായിക : സിത്താര (പാല്‍നിലാവില്‍, കാണെക്കാണെ)

ജനപ്രിയ സിനിമ : ഹൃദയം (വിശാഖ് സുബ്രഹ്മണ്യം)

മികച്ച നവാഗത സംവിധായകന്‍ : കൃഷ്ണേന്ദു കലേഷ് (പ്രാപ്പെട)

ബാലതാരം(ആണ്‍) : മാസ്റ്റര്‍ ആദിത്യന്‍ (നിറയെ തത്തകളുള്ള മരം)

ബാലതാരം(പെണ്‍) : സ്നേഹ അനു (തല)

കഥാകൃത്ത് : ഷാഹി കബീര്‍ (നായാട്ട്)

ചിത്രസംയോജകന്‍ : മഹേഷ് നാരായണന്‍, രാജേഷ് രാജേന്ദ്രന്‍ (നായാട്ട്)

കലാസംവിധായകന്‍ : എവി ഗോകുല്‍ ദാസ് (തുറമുഖം)

സിങ്ക് സൗണ്ട് : അരുണ്‍ അശോക്, സോനു കെപി (ചവിട്ട്)

ശബ്ദമിശ്രണം : ജസ്റ്റിന്‍ ജോസ് ( മിന്നല്‍ മുരളി)

ശബ്ദഡിസൈന്‍ : രംഗനാഥ് രവി (ചുരളി)

മികച്ച ലാബ്/ കളറിസ്റ്റ് : ലിജു പ്രഭാകര്‍ (ചുരുളി)

മേക്കപ്പ് : രഞ്ജിത്ത് അന്പാടി ( ആര്‍ക്കറിയാം)

വസ്ത്രാലങ്കാരം : മെല്‍വി ജെ ( മിന്നല്‍ മുരളി)

ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് : ദേവി എസ് (ദൃശ്യം 2)

നൃത്ത സംവിധാനം : അരുണ്‍ ലാല്‍ (ചവിട്ട്)

മികച്ച കുട്ടികളുടെ ചിത്രം : കാടകലം (സഖില്‍ രവീന്ദ്രന്‍)

മികച്ച വിഷ്വല്‍ എഫക്റ്റ്സ് : ആന്‍ഡ്രു ഡിക്രൂസ് (മിന്നല്‍ മുരളി)

സ്ത്രീ/ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്കുള്ള പ്രത്യേക അവാര്‍ഡ് : നേഘ എസ് (അന്തരം)

പ്രത്യേക ജൂറി പരാമര്‍ശം :

കഥ, തിരക്കഥ: ഷെറി ഗോവിന്ദന്‍ (അവനോവിലോന)

ജിയോ ബേബി (ഫ്രീഡം ഫൈറ്റ്) :

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!