അനധികൃത സ്വത്ത് സമ്പാദന കേസില്‍ ഹരിയാണ മുന്‍ മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാലയ്ക്ക് നാലു വര്‍ഷം തടവ് ശിക്ഷ. 50 ലക്ഷം രൂപ പിഴയും നല്‍കണം.അനധികൃതമായി സമ്പാദിച്ച സ്വത്തുക്കൾ കണ്ടുകെട്ടാനും കോടതി വിധിച്ചു.ഡൽഹിയിലെ പ്രത്യേക സിബിഐ കോടതിയാണ് ശിക്ഷ വിധിച്ചത്. 6.09 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചു എന്ന കേസിലാണ് ശിക്ഷ. കേസില്‍ ഡല്‍ഹി റോസ് അവന്യൂ കോടതി 87-കാരനായ ചൗട്ടാലയെ കഴിഞ്ഞ ശനിയാഴ്ച കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. ആരോഗ്യസ്ഥിതി പരിഗണിച്ച് ശിക്ഷ പരമാവധി കുറയ്ക്കണമെന്ന് ചൗട്ടാലയുടെ അഭിഭാഷകൻ വാദിച്ചിരുന്നു. എന്നാൽ പരമാവധി ശിക്ഷ നൽകണമെന്നും സമൂഹത്തിന് ഇത് മാതൃകയാകണമെന്നും സിബിഐ ആവശ്യപ്പെട്ടു.അനധികൃത സ്വത്ത് സമ്പാദന കേസിൽ 2010 മാർച്ച് 26ന് ആണ് സിബിഐ ചൗട്ടാലയ്ക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്. 1993നും 2006നും ഇടയ്ക്ക് ഓംപ്രകാശ് ചൗട്ടാല, 6.09 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്നാണ് സിബിഐ കണ്ടെത്തിയത്. വെളിപ്പെടുത്തിയ സമ്പാദ്യത്തിന്റെ 103 ഇരട്ടിയാണ് ഇതെന്നും സിബിഐ കണ്ടെത്തിയിരുന്നു.ഹരിയാന മുൻ മുഖ്യമന്ത്രിയായിരുന്ന ചൗട്ടാല 7 തവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
അനധികൃത സ്വത്ത് സമ്പാദനം;ഹരിയാന മുൻ മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാലയ്ക്ക് നാല് വര്‍ഷം തടവ്

