കോഴിക്കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് & ആന്റി നര്‍ക്കോട്ടിക് സ്‌പെഷല്‍ സ്‌ക്വാഡ് നടത്തിയ റെയ്ഡില്‍ പയമ്പ്ര – കുന്ദമംഗലം റോഡില്‍ പിലാത്താരി ക്വാറിക്ക് സമീപം പൊതുവഴിയില്‍ വെച്ച് ബാരലില്‍ സൂക്ഷിച്ച ചാരായം ഉണ്ടാക്കാന്‍ പാകപ്പെടുത്തിയ 50 ലിറ്റര്‍ വാഷ് കണ്ടെടുത്ത് നശിപ്പിച്ചു.കേസ് ചേളന്നൂര്‍ എക്‌സൈസ് റെയ്ഞ്ച് ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തു. പ്രിവന്റീവ് ഓഫീസര്‍ ഷംസു എളമരത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഷിബു,അനുരാജ്, ഡ്രൈവര്‍ സന്തോഷ്‌കുമാര്‍ എന്നിവര്‍ പങ്കെടുത്തു.