ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് രോഗികൾ ഒന്നര ലക്ഷം കടന്ന് 1,51,767 ആയി . വ്യാപനം രൂക്ഷമായി തുടരുന്ന കണക്കുകൾ രാജ്യത്തെ ആശങ്ക ചെലുത്തുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 6387 കേസുകളാണ് പുതുതായി റിപ്പോർട്ട് ചെയ്തത്. 170 മരണവും ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തു.ഇതോടെ രാജ്യത്ത് മരണം 4300 കടന്നു. 4337 പേരാണ് ഇതുവരെ മരണപെട്ടത്. ഒരാഴ്‌ചയിൽ 44622 പേർ രോഗികളായി. പ്രതിദിനം ആറായിരത്തിലേറെ രോഗികളും 130 ലേറെ മരണവുമാണ് റിപ്പോർട്ട് ചെയ്യുന്നത്. മഹാരാഷ്ട്രയിൽ 2091 പേർക്ക് ചൊവ്വാഴ്‌ച രോഗംസ്ഥിരീകരിച്ചു. 97 പേർ കൂടി മരിച്ചു. മുംബൈയിൽമാത്രം 1002 രോഗികൾ. 39 പേർ മരിച്ചു. മുംബൈയിൽ ആകെ രോഗികൾ 32791. മരണം 1065.
രാജസ്ഥാൻ 176, ബംഗാൾ 193, കർണാടക 101, ആന്ധ്ര 97, ബിഹാർ 133, പഞ്ചാബ് 25, തെലങ്കാന 71, ജമ്മു–-കശ്‌മീർ 91, ഒഡിഷ 79, ഹരിയാന 92, അസം 68, ഉത്തരാഖണ്ഡ് 51 എന്നിങ്ങനെയാണ് പുതിയ രോഗികളുടെ എണ്ണം. തമിഴ്‌നാട്ടിൽ 646 പുതിയ രോഗികൾ. ഒമ്പതുപേർ കൂടി മരിച്ചു. ഗുജറാത്തിൽ 361 പുതിയ രോഗികൾ. ഡൽഹിയിൽ 412 രോഗികളും 12 മരണവും. മധ്യപ്രദേശിൽ ആകെ രോഗികൾ ഏഴായിരം കടന്നു. ചൊവ്വാഴ്‌ച 165 രോഗികൾ. അഞ്ചുപേർ കൂടി മരിച്ചു. ആകെ മരണം 305.