വാഷിങ്ടൺ: മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പീഡിപ്പിച്ചെന്ന മൊഴിൽ ഉറച്ച് പരാതിക്കാരി. അമേരിക്കൻ എഴുത്തുകാരി ഇ ജീൻ കരോളാണ് ട്രെംപിനെതിരെ കോടതിയിൽ ഹാജരായി മൊഴി നൽകിയത്. ട്രംപ് തന്നെ പീഡിപ്പിച്ചെന്നും ഇനിയൊരു പ്രണയത്തിൽ ഏർപ്പെടാൻ കഴിയാത്ത വിധം വേട്ടയാടിയെന്നും പരാതിക്കാരി കോടതിയിൽ പറഞ്ഞു.
1990 കളിൽ മാൻഹാട്ടനിലെ ഒരു ഡിപ്പാർട്ട്മെന്റ് സ്റ്റോറിൽ വെച്ച് ഇ ജീൻ കരോളിനെ ട്രംപ് പീഡിപ്പിച്ചെന്നാണ് കേസ്. 2019ലാണ് ട്രംപ് തന്നെ പീഡിപ്പിച്ചതായി എഴുത്തുകാരി വെളിപ്പെടുത്തിയത്. എന്നാൽ ആരോപണങ്ങൾ ട്രംപ് നിഷേധിച്ചു.
“ട്രംപ് തന്നെ പീഡിപ്പിച്ചതുകൊണ്ടാണ് തനിക്ക് ഇവിടെ വരെ വരേണ്ടി വന്നത്. സംഭവത്തെക്കുറിച്ച് പുസ്തകത്തിലൂടെ വെളിപ്പെടുത്തൽ നടത്തിയപ്പോൾ അദ്ദേഹം നിഷേധിച്ചു. അദ്ദേഹം കളവ് പറയുകയായിരുന്നു. അത് എനിക്ക് മാനനഷ്ടം ഉണ്ടാക്കി.” ഇ ജീൻ കരോൾ പറയുന്നു.