തീയേറ്ററുകളിൽ ആരാധകരെ ആവേശത്തിലാക്കിയ രജനീകാന്തിനെപ്പോലെ മറ്റൊരു തെന്നിന്ത്യൻ താരം ഉണ്ടാകില്ല. കൊച്ചു കുട്ടികൾ മുതൽ പ്രായമേറിയവർ വരെ അദ്ദേഹത്തിന്റെ സിനിമ റിലീസിനായി കാത്തിരിക്കാറുണ്ടായിരുന്നു. സിനിമയിൽ മാത്രമാണ് അദ്ദേഹം മേക്കപ്പ് ചെയ്യാറുള്ളതും വിഗ് വെക്കാറുള്ളതും എന്ന കാര്യം ഏവർക്കും അറിയാവുന്ന ഒന്നാണ്.
അതു കൊണ്ടുതന്നെ രചനീകാന്തിനെ പോലെ ആകാൻ മറ്റൊരു നടനും സാധിക്കില്ല എന്ന് പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മലയാള നടനും നിർമ്മാതാവുമായ നാസർ ലത്തീഫ്. രജനികാന്തിനെ പോലെ പുറത്തേക്ക് ഇറങ്ങിയാൽ മോഹൻലാലിനെയും മമ്മൂട്ടിയെയും പ്രേക്ഷകർ സ്വീകരിക്കുമോ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടിയായിട്ടാണ് ഇദ്ദേഹം ഇത് പറഞ്ഞത്.
രജനികാന്തിനെ പോലെ ധൈര്യമുള്ള മറ്റൊരു നടനും ഇല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. രജനികാന്ത് രജനികാന്ത് തന്നെയാണ് എന്നും അക്കാര്യത്തിൽ അദ്ദേഹത്തെ താൻ സലാം ചെയ്യുന്നു എന്നും അദ്ദേഹത്തെപ്പോലൊരു മനുഷ്യൻ ഇന്ന് ലോകത്തില്ല എന്നും അദ്ദേഹത്തിന്റെ ആ രൂപം വെച്ച് അദ്ദേഹം ഇന്നും സൂപ്പർസ്റ്റാറായി നിലനിൽക്കുന്നുണ്ട് എന്നും നാസർ പറയുന്നു.
എന്നാൽ മമ്മൂട്ടിയെയും മോഹൻലാലിനെയും അധികം മേക്കപ്പ് ഒന്നുമില്ലാതെ കാണാനും നല്ല ഭംഗി തന്നെയാണ് എന്നും എന്നാൽ രജനീകാന്തിനെ പോലെ പുറത്തിറങ്ങി നടക്കാൻ അവർക്ക് ധൈര്യം ഉണ്ടാകില്ല എന്നും നാസർ കൂട്ടിച്ചേർത്തു. അക്കാര്യത്തിൽ രജനീകാന്തിനെ സമ്മതിച്ചു കൊടുത്തേ പറ്റൂ എന്നാണ് നാസർ പറഞ്ഞത്.

