യുവ നടൻ ഷെയ്ന്‍ നിഗത്തിന്റെ വിലക്കിന് കാരണമായ, നിർമാതാവ് സോഫിയ പോളിനയച്ച കത്ത് പുറത്ത്. സിനിമയുടെ എഡിറ്റിംഗ് തന്നെയും മാതാവിനെയും കാണിക്കണമെന്നും സിനിമാ പോസ്റ്ററില്‍ പ്രൊമോഷനില്‍ തനിക്ക് പ്രാമുഖ്യം വേണമെന്നും ഷെയ്ന്‍ കത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് കൂടാതെ, ബ്രാന്‍ഡിംഗിലും പ്രൊമോഷനിലും മാര്‍ക്കറ്റിംഗിലും തന്റെ കഥാപാത്രം മുന്നിട്ട് നില്‍ക്കണമെന്ന ആവശ്യവും കത്തിലൂടെ ഷെയ്ന്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്.
ഷെയ്ന്‍ സിനിമയുടെ പ്രവർത്തനങ്ങളെ തടസപ്പെടുത്തുന്നുവെന്ന് കാണിച്ച് സോഫിയ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്ന് പരാതി നല്‍കിയിരുന്നു.ഇതിന് പിന്നാലെയാണ് താരത്തിനെ വിലക്കിയത്.
ഷെയ്‌നിനെ കൂടാതെ, യുവനടൻ ശ്രീനാഥ് ഭാസിക്കും വിലക്ക് കിട്ടിയിട്ടുണ്ട്. ലൊക്കേഷനില്‍ മോശം പെരുമാറ്റമെന്ന വ്യാപക പരാതികളെ തുടര്‍ന്ന് ഇരുവര്‍ക്കുമെതിരെ വിലക്കേര്‍പ്പെടുത്തുകയാണെന്ന് നിര്‍മാതാക്കളുടെ സംഘടന വ്യക്തമാക്കി. നിര്‍മാതാക്കളുടെ സംഘടന, അമ്മ, ഫെഫ്ക എന്നീ സംഘടനകളാണ് തീരുമാനമെടുത്തത്. നിര്‍മാതാക്കളുടെ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു.